Skip to main content

ചെറുമിറ്റം യുപി സ്കൂളിലെ പി.മുഹമ്മദ് മാസ്റ്ററുടെ യാത്രയയപ്പ് സമ്മേളനം പ്രൗഢോജ്ജ്വലമായി

ചെറുമിറ്റം യുപി സ്കൂളിലെ പി.മുഹമ്മദ് മാസ്റ്ററുടെ യാത്രയയപ്പ് സമ്മേളനം പ്രൗഢോജ്ജ്വലമായി

പുളിക്കൽ:ചെറുമിറ്റം പി.ടി.എം.എ.എം.യുപി സ്കൂൾ 46-ാം വാർഷികാഘോഷവും മുപ്പത് വർഷത്തെ ഔദ്യോഗിക സേവനത്തിൽ നിന്നും ചാരിതാർത്ഥ്യത്തോടെ വിരമിക്കുന്ന പി.മുഹമ്മദ് മാസ്റ്റർക്കുള്ള യാത്രയയപ്പ് സമ്മേളനവും ഗംഭീരമായി.
യാത്രയയപ്പ് സമ്മേളനം പുളിക്കൽ പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ മുഹമ്മദ് മാസ്റ്റർ നിർവ്വഹിച്ചു.പ്രധാനാധ്യാപിക സി.എ ഷീബ ടീച്ചർ സ്വാഗതം പറഞ്ഞു.സ്നേഹാദരം,ഉദ്ഘാടന സമ്മേളനം,വിദ്യാർത്ഥികളുടെ കലാവിരുന്ന്,ഗാനവിരുന്ന് (LITTLE SINGERS TROOP),യാത്രയയപ്പ് സമ്മേളനം,ഉപഹാര സമർപ്പണം,അവാർഡ് ദാനം,പ്രശസ്ത മജീഷ്യൻ എം.എം പുതിയത്തിൻ്റെ മാജിക് ഷോ എന്നി വൈവിധ്യമാർന്ന പരിപാടികളാൽ സമ്മേളനം സമ്പുഷ്ടമായി.പൂർവ്വകാല അധ്യാപകർക്ക് ഓർമ്മകൾ അയവിറക്കാൻ സ്നേഹാദരം പരിപാടി അവസരമൊരുക്കി.വിദ്യാർത്ഥികളുടെ കലാവിരുന്ന് ചടങ്ങിനെ വർണ്ണാഭമാക്കി.പ്രൊഫ ഷണൽ പാട്ടുകാരെ വെല്ലുന്ന രീതിയിൽ നടന്ന ലിറ്റിൽ സിംഗേഴ്സ് ട്രൂപ്പിൻ്റെ ഗാന വിരുന്ന് കാണികളെ ആവേശഭരിതരാക്കി.എൽ.എസ്.എസ്,യു.എസ്.എസ്, ഉർദു സംസ്ഥാനതല ജനപ്രിയ ഗായിക,ഉർദു സംസ്ഥാന-ജില്ലാതല വിജയികൾ,സംസ്ഥാന തല സംസ്കൃത സ്കോളർഷിപ്പ്, ദേശാഭിമാനി അക്ഷരമുറ്റം ജില്ലാ ക്വിസ്,കെ.എസ്.ടി.യു സബ് ജില്ലാ പ്രതിഭ ക്വിസ് വിജയികൾ എന്നി വിദ്യാർത്ഥികളെ അവാർഡ് നൽകി ആദരിച്ചു.പി.ടി.എ പ്രസിഡൻ്റ് പ്രമേഷ് സി അധ്യക്ഷനായിരുന്നു.ജില്ലാ പഞ്ചായത്ത് മെമ്പർ പി.കെ.സി അബ്ദുറഹിമാൻ,വാർഡ് മെമ്പർ കെ.സി ഷെരീഫ ടീച്ചർ,ദാസൻ മാസ്റ്റർ, റിക്കാസ് മാസ്റ്റർ, ജാബിർ, അനസ് സി,എം.ടി.എ പ്രസിഡൻ്റ് വിനയ ടീച്ചർ,ഐ.ടി അബ്ദു,കെ.എ ഉസ്മാൻ മാസ്റ്റർ,പി അബൂബക്കർ മാസ്റ്റർ (പ്രോഗ്രാം കൺവീനർ) കെ.പി അബ്ബാസ് മാസ്റ്റർ, പി.വി ജമീല ടീച്ചർ,ശ്രീലക്ഷ്മി ടീച്ചർ, ശ്രീവിദ്യ ടീച്ചർ, കെ.വി റിയാസ് മാസ്റ്റർ എന്നിവർ വിവിധ സെക്ഷനുകളിലായി സംസാരിച്ചു.എം.എം പുതിയത്തിൻ്റെ മാജിക് ഷോ കാണികളിൽ കൗതുകമുണർത്തി. എണ്ണിയാൽ ഒടുങ്ങാത്ത പലഹാരങ്ങൾ ചായ മക്കാനിയിലേക്ക് എത്തിച്ച് കൊണ്ട് രക്ഷിതാക്കളും ഭാഗമായി. മറുമൊഴി പ്രഭാ ഷ ണത്തിൽ തനിക്ക് നൽകിയ സ്നേഹോഷ്മളമായ യാത്രയയപ്പിന് പി.മുഹമ്മദ് മാസ്റ്റർ കൃതജ്ഞ രേഖ പ്പെടുത്തി.സ്റ്റാഫ് സെക്രട്ടറി പി.കെ ജലീൽ മാസ്റ്റർ നന്ദി പറഞ്ഞു.

Comments

Popular posts from this blog

മഞ്ചേരിയിൽ ലീഗ് കൗൺസിലറുടെ മരണം; പ്രതി പിടിയിലായി

മഞ്ചേരിയിൽ ലീഗ് കൗൺസിലറുടെ മരണം; പ്രതി പിടിയിലായി   മലപ്പുറം മഞ്ചേരി വധക്കേസിൽ മജീദ് അറസ്റ്റിൽ. മറ്റൊരു പ്രതി ഷുഹൈബിനായി അന്വേഷണം തുടരുകയാണ്. മജീദും ഷുഹൈബും ചേർന്ന് അബ്ദുൾ ജലീലിനെ ഓടിച്ചിട്ട് ആക്രമിക്കുകയായിരുന്നു.   പാലക്കാട്ടെ മധ്യസ്ഥ ചർച്ച കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെയാണ് ജലീൽ കൊല്ലപ്പെട്ടത്. തർക്കമാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പ്രാഥമിക നിഗമനം.   ഇന്നലെ അർധരാത്രിയാണ് പയ്യനാട്ടിൽ ലീഗ് കൗൺസിലർ അബ്ദുൾ ജലീൽ വെട്ടേറ്റ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ജലീൽ പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ടോള്‍ നിരക്ക് കൂട്ടി; 10 മുതല്‍ 65 രൂപ വരെ വര്‍ധനവ്

ടോള്‍ നിരക്ക് കൂട്ടി; 10 മുതല്‍ 65 രൂപ വരെ വര്‍ധനവ് പുതിയ സാമ്പത്തിക വർഷത്തിൽ വിവിധ മേഖലകളിൽ നികുതി വർധന പ്രാബല്യത്തിൽ വരും, ടോൾ നിരക്കും ഉയരും. ദേശീയ പാതകളിലെ ടോൾ നിരക്ക് വർധിപ്പിച്ചു. ഇന്ന് മുതൽ 10 രൂപ മുതൽ 65 രൂപ വരെ അധികമായി നൽകണം. സംസ്ഥാനത്തെ വിവിധ റോഡുകളിൽ ടോൾ നിരക്ക് 10 ശതമാനം വരെ വർധിപ്പിച്ചിട്ടുണ്ട്. പാലക്കാട് പന്നിയങ്കര ടോൾ പ്ലാസയിൽ കാറിന്റെ വില 135ൽ നിന്ന് 150 രൂപയായി വർധിപ്പിച്ചു.തൃശൂർ പാലിയേക്കര ടോൾ പ്ലാസയിൽ നിരക്ക് വർധനയില്ല. അതേസമയം, വിവിധ മേഖലകളിൽ പുതിയ സാമ്പത്തിക വർഷത്തിലെ നികുതികൾ വർദ്ധിക്കുകയാണ്. ഭൂമിയുടെ ന്യായവിലയിൽ 10 ശതമാനം വർധനയുണ്ടാകും. 200 കോടി രൂപയുടെ അധിക വരുമാനം സർക്കാരിന് ഗുണം ചെയ്യും. വില്ലേജ് ഓഫീസുകളിൽ അടക്കേണ്ട അടിസ്ഥാന ഭൂനികുതി ഇനി മുതൽ ഇരട്ടിയാക്കും. ശുദ്ധജല ഉപയോഗത്തിന്റെ തോത് 5 ശതമാനം വർധിപ്പിക്കും. ഗാർഹിക ഉപഭോക്താക്കൾക്ക് പ്രതിമാസം 1000 ലിറ്റർ വെള്ളം ഉപയോഗിക്കുന്നതിനുള്ള കുറഞ്ഞ നിരക്ക് 4 രൂപ 20 പൈസ 4 രൂപ 41 പൈസ ആയിരിക്കും. സംസ്ഥാനത്ത് പുതിയ വാഹനങ്ങൾക്ക് ഏർപ്പെടുത്തിയ ഹരിത നികുതിയും ഇന്ന് മുതൽ ഈടാക്കും. വാഹന ഫിറ്റ്‌നസ്, രജിസ്‌ട്രേഷൻ പുതുക്കൽ ഫീസ് എന്ന

നിങ്ങളുടെ മൊബൈലില്‍ നല്ല ഫോട്ടോകള്‍ ഉണ്ടോ? എങ്കില്‍ ഡേളറുകള്‍ സംമ്പാദിക്കാം

 നമ്മള്‍ എല്ലാവരും പലതരം ഫോട്ടോസ് എടുക്കുന്നവരാണ്. പക്ഷേ ഇത് വരെ അത് കൊണ്ട് ഒരു കാശ്‌പോലും സാമ്പാദിച്ചിട്ടുണ്ടാകില്ല. എന്നാല്‍ ഇതാ നിങ്ങള്‍ക്ക് നല്ലൊരു അവസരം. ഇവിടെ ക്ലിക്ക് ചെയ്യൂ..