Skip to main content

സര്‍ക്കാറിന്റെ പുതുക്കിയ മദ്യ നയത്തിന് മന്ത്രിസഭയുടെ അംഗീകാരം; ലോകായുക്ത ഓര്‍ഡിന്‍സ് പുതുക്കി ഇറക്കാനും തീരുമാനമായി

 സര്‍ക്കാറിന്റെ പുതുക്കിയ മദ്യ നയത്തിന് മന്ത്രിസഭയുടെ അംഗീകാരം; ലോകായുക്ത ഓര്‍ഡിന്‍സ് പുതുക്കി ഇറക്കാനും തീരുമാനമായി




കേരള സംസ്ഥാന സര്‍ക്കാറിന്റെ പുതുക്കിയ മദ്യ നയത്തിന് മന്ത്രിസഭയുടെ അംഗീകാരം. ലോകായുക്ത ഓര്‍ഡിന്‍സ് പുതുക്കിയിറക്കാനും മന്തിസഭാ യോഗം. ഓര്‍ഡിന്‍സ് പുതുക്കിയിറക്കാനുള്ള തീരുമാനത്തില്‍ എതിര്‍പ്പ് അറിയിച്ച് സിപിഐ രംഗത്തെത്തിരുന്നു. സിപിഐക്ക് വ്യത്യസ്ത നിലപാടാണ് എന്ന് റവന്യു മന്ത്രി കെ രാജന്‍ പ്രതികരിച്ചു. എന്നാല്‍ ഈ വിഷയം നിയമസഭയില്‍ ബില്ല് ആയിട്ട് വരുമ്പോള്‍ ചര്‍ച്ച നടത്താമെന്ന് മുഖ്യമന്ത്രിയും നിയമ മന്ത്രിയും പ്രതികരിച്ചു.ഓര്‍ഡിനന്‍സ് പുതുക്കിയിറക്കാനും മന്ത്രിസഭ തീരുമാനിച്ചു. 

നയമനുസരിച്ച് ഐടി പാര്‍ക്കുകളില്‍ ബാര്‍ വരും. വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാനും തീരുമാനമായി. പുതിയ നയം പ്രാബല്യത്തില്‍ വരുന്നതോടെ സംസ്ഥാനത്തെ ഐ ടി പാര്‍ക്കുകളില്‍ ബാറുകളും പബുകളും വരും. ഇതിനുള്ള ഐ ടി സെക്രട്ടറിയുടെ റിപ്പോര്‍ട്ട് ആണ് സര്‍ക്കാര്‍ അം?ഗീകരിച്ചത്. 10 വര്‍ഷം പ്രവൃത്തി പരിചയമുള്ള , മികച്ച പേരുള്ള ഐ ടി സ്ഥാപനങ്ങള്‍ക്ക് ആകും പബ് ലൈസന്‍സ് നല്‍കുക. നിശ്ചിത വാര്‍ഷിക വിറ്റുവരവുള്ള ഐ ടി കമ്പനികളായിരിക്കണമെന്ന നിബന്ധനയുമുണ്ട് . പബുകള്‍ ഐടി പാര്‍ക്കിനുള്ളില്‍ ആകും . ഇവിടേക്ക് പുറത്തു നിന്നുള്ളവര്‍ക്ക് പ്രവേശനം ഉണ്ടാകില്ല. പബ് നടത്തിപ്പിന് ഐ ടി സ്ഥാപനങ്ങള്‍ക്ക് വേണമെങ്കില്‍ ഉപകരാര്‍ നല്‍കാം .ക്ലബുകളുടെ ഫീസിനേക്കാള്‍ കൂടിയ തുക ലൈസന്‍സ് ഫീസായി ഈടാക്കാനാണ് ആലോചന.


സംസ്ഥാനത്തെ ഐടി പാര്‍ലറുകളില്‍ വൈന്‍ പാര്‍ലറുകള്‍ തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയിലാണ് പ്രഖ്യാപിച്ചത്. ഐടി പാര്‍ക്കുകളില്‍ പ്രവര്‍ത്തിക്കുന്ന വിവിധ കമ്പനി പ്രതിനിധികള്‍ തയ്യാറാക്കുന്ന റിപ്പോര്‍ട്ടില്‍ പബ് പോലുള്ള സൗകര്യങ്ങളില്ലാത്തത് പ്രധാന പോരായ്മയായി ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് വൈന്‍ പാര്‍ലറുകള്‍ തുടങ്ങാന്‍ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി അന്ന് വ്യക്തമാക്കിയിരുന്നു.


Comments

Popular posts from this blog

മഞ്ചേരിയിൽ ലീഗ് കൗൺസിലറുടെ മരണം; പ്രതി പിടിയിലായി

മഞ്ചേരിയിൽ ലീഗ് കൗൺസിലറുടെ മരണം; പ്രതി പിടിയിലായി   മലപ്പുറം മഞ്ചേരി വധക്കേസിൽ മജീദ് അറസ്റ്റിൽ. മറ്റൊരു പ്രതി ഷുഹൈബിനായി അന്വേഷണം തുടരുകയാണ്. മജീദും ഷുഹൈബും ചേർന്ന് അബ്ദുൾ ജലീലിനെ ഓടിച്ചിട്ട് ആക്രമിക്കുകയായിരുന്നു.   പാലക്കാട്ടെ മധ്യസ്ഥ ചർച്ച കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെയാണ് ജലീൽ കൊല്ലപ്പെട്ടത്. തർക്കമാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പ്രാഥമിക നിഗമനം.   ഇന്നലെ അർധരാത്രിയാണ് പയ്യനാട്ടിൽ ലീഗ് കൗൺസിലർ അബ്ദുൾ ജലീൽ വെട്ടേറ്റ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ജലീൽ പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ടോള്‍ നിരക്ക് കൂട്ടി; 10 മുതല്‍ 65 രൂപ വരെ വര്‍ധനവ്

ടോള്‍ നിരക്ക് കൂട്ടി; 10 മുതല്‍ 65 രൂപ വരെ വര്‍ധനവ് പുതിയ സാമ്പത്തിക വർഷത്തിൽ വിവിധ മേഖലകളിൽ നികുതി വർധന പ്രാബല്യത്തിൽ വരും, ടോൾ നിരക്കും ഉയരും. ദേശീയ പാതകളിലെ ടോൾ നിരക്ക് വർധിപ്പിച്ചു. ഇന്ന് മുതൽ 10 രൂപ മുതൽ 65 രൂപ വരെ അധികമായി നൽകണം. സംസ്ഥാനത്തെ വിവിധ റോഡുകളിൽ ടോൾ നിരക്ക് 10 ശതമാനം വരെ വർധിപ്പിച്ചിട്ടുണ്ട്. പാലക്കാട് പന്നിയങ്കര ടോൾ പ്ലാസയിൽ കാറിന്റെ വില 135ൽ നിന്ന് 150 രൂപയായി വർധിപ്പിച്ചു.തൃശൂർ പാലിയേക്കര ടോൾ പ്ലാസയിൽ നിരക്ക് വർധനയില്ല. അതേസമയം, വിവിധ മേഖലകളിൽ പുതിയ സാമ്പത്തിക വർഷത്തിലെ നികുതികൾ വർദ്ധിക്കുകയാണ്. ഭൂമിയുടെ ന്യായവിലയിൽ 10 ശതമാനം വർധനയുണ്ടാകും. 200 കോടി രൂപയുടെ അധിക വരുമാനം സർക്കാരിന് ഗുണം ചെയ്യും. വില്ലേജ് ഓഫീസുകളിൽ അടക്കേണ്ട അടിസ്ഥാന ഭൂനികുതി ഇനി മുതൽ ഇരട്ടിയാക്കും. ശുദ്ധജല ഉപയോഗത്തിന്റെ തോത് 5 ശതമാനം വർധിപ്പിക്കും. ഗാർഹിക ഉപഭോക്താക്കൾക്ക് പ്രതിമാസം 1000 ലിറ്റർ വെള്ളം ഉപയോഗിക്കുന്നതിനുള്ള കുറഞ്ഞ നിരക്ക് 4 രൂപ 20 പൈസ 4 രൂപ 41 പൈസ ആയിരിക്കും. സംസ്ഥാനത്ത് പുതിയ വാഹനങ്ങൾക്ക് ഏർപ്പെടുത്തിയ ഹരിത നികുതിയും ഇന്ന് മുതൽ ഈടാക്കും. വാഹന ഫിറ്റ്‌നസ്, രജിസ്‌ട്രേഷൻ പുതുക്കൽ ഫീസ് എന്ന

നിങ്ങളുടെ മൊബൈലില്‍ നല്ല ഫോട്ടോകള്‍ ഉണ്ടോ? എങ്കില്‍ ഡേളറുകള്‍ സംമ്പാദിക്കാം

 നമ്മള്‍ എല്ലാവരും പലതരം ഫോട്ടോസ് എടുക്കുന്നവരാണ്. പക്ഷേ ഇത് വരെ അത് കൊണ്ട് ഒരു കാശ്‌പോലും സാമ്പാദിച്ചിട്ടുണ്ടാകില്ല. എന്നാല്‍ ഇതാ നിങ്ങള്‍ക്ക് നല്ലൊരു അവസരം. ഇവിടെ ക്ലിക്ക് ചെയ്യൂ..