ലോകകപ്പിന് യോഗ്യത നേടാനായില്ല; നൈജീരിയൻ കാണികൾ സ്വന്തം സ്റ്റേഡിയം തകർത്തു
ഖത്തർ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഘാനയോട് നൈജീരിയ തോറ്റപ്പോൾ നിരാശരായ നൈജീരിയൻ കാണികൾ സ്റ്റേഡിയം തകർത്തു. നൈജീരിയയിലെ അബുജയിലുള്ള മസൂദ് അബിയോള സ്റ്റേഡിയം ഇന്ന് രാവിലെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന് തൊട്ടുപിന്നാലെ രോഷാകുലരായ കാണികൾ തകർത്തു. ഘാനക്കെതിരായ ആദ്യ മത്സരം ഗോൾ രഹിത സമനിലയിൽ അവസാനിച്ചതിനാൽ ഇന്നത്തെ മത്സരം ഇരു ടീമുകൾക്കും നിർണായകമായിരുന്നു. കളിയുടെ പത്താം മിനിറ്റിൽ തോമസ് പാർട്ടിയിലൂടെ ഘാന മുന്നിലെത്തി.
പിന്നീട് 22-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ഗോളാക്കി വില്യം ട്രസ്റ്റ് നൈജീരിയക്ക് ലീഡ് നൽകി. പിന്നീട് ഇരു ടീമുകളും വിജയ ഗോളിനായി ഏറെ മുന്നേറിയെങ്കിലും ഗോൾ കണ്ടെത്താനായില്ല. മത്സരത്തിനൊടുവിൽ എവേ ഗോളിന്റെ ബലത്തിൽ ഘാനയെ അധികൃതർ വിജയികളായി പ്രഖ്യാപിച്ചു.
തങ്ങളുടെ ടീം ലോകകപ്പിന് യോഗ്യത നേടാത്തതിൽ പ്രകോപിതരായ നൈജീരിയൻ ഫുട്ബോൾ ആരാധകർ ഗ്രൗണ്ടിലേക്ക് ഇരച്ചുകയറുകയും മൈതാനത്തുണ്ടായിരുന്ന ഡഗ്ഔട്ട് ഉൾപ്പെടെയുള്ളതെല്ലാം നശിപ്പിക്കുകയും ചെയ്തു. ഗ്രൗണ്ടിൽ ആരാധകർ മൈതാനത്തുണ്ടായിരുന്ന താരങ്ങളെ ആക്രമിക്കാൻ ശ്രമിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
Comments
Post a Comment