12 ദിവസത്തിനുള്ളിൽ 10 രൂപ കൂടി; ഇന്ധനവില വർധന തുടരുന്നു
രാജ്യത്ത് തുടര്‍ച്ചയായുള്ള ഇന്ധനവില വര്‍ധനവില്‍ ഇന്നും പൊതുജനത്തിന് ഇരുട്ടടി. ഇന്ധനവില ഇന്നും വര്‍ധിച്ചു. പെട്രോളിന് ലിറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് ഇന്ന് വർധിച്ചത്. കൊച്ചിയിൽ ഡീസലിന് 100 രൂപ 88 പൈസയും പെട്രോളിന് 114 രൂപ 33 പൈസയുമാണ്.
കഴിഞ്ഞ 12 ദിവസത്തിനിടെ രാജ്യത്ത് പെട്രോളിന് മാത്രം 10 രൂപ 3 പൈസയാണ് വർധിച്ചത്. ഡീസലിന് 9 രൂപ 69 പൈസയാണ്. ഇന്നലെ പെട്രോളിന് 45 പൈസയും ഡീസലിന് 43 പൈസയുമാണ് കൂടിയത്.
Comments
Post a Comment