റാന്നിയില്‍ ഒന്നര വയസുള്ള കുഞ്ഞിനെയും കൊണ്ട് യുവതി തീകൊളുത്തി മരിച്ചു
പത്തനംതിട്ട റാന്നിയിലെ തീപിടിത്തത്തിൽ യുവതി മരിച്ചു. ഒന്നര വയസ്സുള്ള മകളും മരിച്ചു. ഐത്തല സ്വദേശി റിൻസയും മകൾ അൽഹാനയുമാണ് മരിച്ചത്. മരണകാരണം വ്യക്തമല്ല.
വൈകിട്ട് 6.30ഓടെയാണ് സംഭവം. അമ്മയെയും കുഞ്ഞിനെയും കാണാതായതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. റാന്നി ഐത്തല മീൻമുട്ട് പാറയിലാണ് ഇവരുടെ വീട്. റിൻസയുടെ ഭർത്താവ് സജി ചെറിയാൻ വിദേശത്താണ്. ഇരുവരും തമ്മിൽ കുടുംബപ്രശ്നങ്ങൾ ഉണ്ടായിരുന്നതായി അറിയില്ലെന്ന് നാട്ടുകാരും ബന്ധുക്കളും പറഞ്ഞു.
Comments
Post a Comment