എസ് എസ് എഫ് ക്യാമ്പസ് ഇഫ്താർ മീറ്റ് ജില്ലാ ഉദ്ഘാടനം സംഘടിപ്പിച്ചു.
പുളിക്കൽ: എസ് എസ് എഫ് ക്യാമ്പസ് ഇഫ്താർ മീറ്റ് മലപ്പുറം ഈസ്റ് ജില്ലാ ഉദ്ഘാടനം പുളിക്കൽ വാഴയൂർ സാഫി കോളേജിൽ സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി കെ തജ്മൽ ഹുസ്സൈൻ ഉദ്ഘാടനം നിർവഹിച്ചു. ക്യാമ്പസ്സിലെ വിവിധ ഡിപ്പാർട്മെന്റുകളിൽ നിന്ന് വിദ്യാർത്ഥികളും അദ്ധ്യാപകരും ഇഫ്താർ മീറ്റിൽ പങ്കെടുത്തു. ജില്ല ക്യാമ്പസ് സിൻഡിക്കേറ്റ് അംഗങ്ങളായ മുഹമ്മദ് മുർഷിദ്, മുഹമ്മദ് യാസീൻ, മുഹമ്മദ് സ്വാലിഹ്, പുളിക്കൽ ഡിവിഷൻ ഭാരവാഹികളായ ശാഹുൽ ഹമീദ്, ഷുഹൈബ് ബുഖാരി, അനസ് സഖാഫി എന്നിവർ സംബന്ധിച്ചു.
Comments
Post a Comment