യാത്രയയപ്പ് ചടങ്ങിൽ അനിൽകുമാർ മാസ്റ്റർക്ക് പ്രോഗ്രസ്സ് ക്ലബ്ബിന്റെ സ്നേഹാദരം
ആൽപറമ്പ് ജി.എം.എൽ.പി സ്കൂൾ പി. ടി. എ കമ്മിറ്റി സംഘടിപ്പിച്ച പ്രധാനധ്യാപകനായ ടി. കെ അനിൽകുമാർ മാസ്റ്റർക്കുള്ള യാത്രയയപ്പ് ചടങ്ങിൽ പ്രോഗ്രസ്സ് ക്ലബ്ബും സാന്നിധ്യമറിയിച്ചു.
കൊണ്ടോട്ടി MLA ടിവി ഇബ്രാഹിം ഉദ്ഘാടനം ചെയ്ത ചടങ്ങിൽ പ്രോഗ്രസ്സ് ക്ലബ്ബിന്റെ ഉപഹാരം ക്ലബ് സ്ഥാപക നേതാവ് കെ.ടി റഫീഖിന്റെ സാന്നിധ്യത്തിൽ ക്ലബ്പ്രസിഡന്റ് സി. നവാസ്, സെക്രട്ടറി സി.കെ റഷീദ് എന്നിവർ ചേർന്ന് അനിൽകുമാർ മാസ്റ്റർക്ക് കൈമാറി.
ജില്ലാ പഞ്ചായത്ത് മെമ്പർ പി.കെ.സി അബ്ദുറഹ്മാൻ, പുളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ മുഹമ്മദ് മാസ്റ്റർ , പന്ത്രണ്ടാം വാർഡ് മെമ്പർ കെ.ടി സുഹറ, നാലാം വാർഡ് മെമ്പർ കെ.ഇ സിറാജ് ,
അഷ്റഫ് കള്ളാടിയിൽ, വി.ടി ഗഫൂർ തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
Comments
Post a Comment