Skip to main content

തുടര്‍ച്ചയായി പതിനൊന്നാം വര്‍ഷവും ഇഫ്താറുമായി പൊന്നാട് സി.എച്ച് സെന്റർ

തുടര്‍ച്ചയായി പതിനൊന്നാം വര്‍ഷവും ഇഫ്താറുമായി പൊന്നാട് സി.എച്ച് സെന്റർ


പൊന്നാട്ഃ ഓമാനൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ അഡ്മിറ്റായ രോഗികൾക്കും കൂട്ടിരിപ്പുക്കാർക്കും തുടര്‍ച്ചയായി പതിനൊന്നാം വർഷവും ഇഫ്തറൊരുക്കുകയാണ്  പൊന്നാട് സി.എച്ച്.സെന്റര്‍.

സമൂഹക്ഷേമ, ജീവ കാരുണ്യ, ആതുര ശുശ്രൂഷ രംഗത്ത് മഹത്തായ സംഭാവനകളര്‍പ്പിക്കുന്ന
സി.എച്ച് സെന്റര്‍, പൊന്നാട് ഗവണ്മെന്റ് ഹോസ്പിറ്റലിലെ അഡ്മിറ്റായ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും എല്ലാ വർഷവും റമദാനിലെ മുഴുവൻ ദിവസങ്ങളിലും നൽകി വരുന്ന ഇഫ്‌താർ വിരുന്നിന്റെ  11-ാം  വർഷത്തെ ഉദ്ഘാടനം മിനി സിസ്റ്റർക്ക് ഫുഡ് കിറ്റ് നൽകി പൊന്നാട് യൂത്ത് ലീഗ് പ്രസിഡന്റ് സൈതലവി.വി നിർവഹിച്ചു.
വളണ്ടിയർമാരായ ഹബീബ് പൊന്നാട്, ഷുഹൈബ് എംടി, ഫഹീം, ജാബിർ പിഎ എന്നിവർ പങ്കെടുത്തു.

Comments

Popular posts from this blog

മഞ്ചേരിയിൽ ലീഗ് കൗൺസിലറുടെ മരണം; പ്രതി പിടിയിലായി

മഞ്ചേരിയിൽ ലീഗ് കൗൺസിലറുടെ മരണം; പ്രതി പിടിയിലായി   മലപ്പുറം മഞ്ചേരി വധക്കേസിൽ മജീദ് അറസ്റ്റിൽ. മറ്റൊരു പ്രതി ഷുഹൈബിനായി അന്വേഷണം തുടരുകയാണ്. മജീദും ഷുഹൈബും ചേർന്ന് അബ്ദുൾ ജലീലിനെ ഓടിച്ചിട്ട് ആക്രമിക്കുകയായിരുന്നു.   പാലക്കാട്ടെ മധ്യസ്ഥ ചർച്ച കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെയാണ് ജലീൽ കൊല്ലപ്പെട്ടത്. തർക്കമാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പ്രാഥമിക നിഗമനം.   ഇന്നലെ അർധരാത്രിയാണ് പയ്യനാട്ടിൽ ലീഗ് കൗൺസിലർ അബ്ദുൾ ജലീൽ വെട്ടേറ്റ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ജലീൽ പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ടോള്‍ നിരക്ക് കൂട്ടി; 10 മുതല്‍ 65 രൂപ വരെ വര്‍ധനവ്

ടോള്‍ നിരക്ക് കൂട്ടി; 10 മുതല്‍ 65 രൂപ വരെ വര്‍ധനവ് പുതിയ സാമ്പത്തിക വർഷത്തിൽ വിവിധ മേഖലകളിൽ നികുതി വർധന പ്രാബല്യത്തിൽ വരും, ടോൾ നിരക്കും ഉയരും. ദേശീയ പാതകളിലെ ടോൾ നിരക്ക് വർധിപ്പിച്ചു. ഇന്ന് മുതൽ 10 രൂപ മുതൽ 65 രൂപ വരെ അധികമായി നൽകണം. സംസ്ഥാനത്തെ വിവിധ റോഡുകളിൽ ടോൾ നിരക്ക് 10 ശതമാനം വരെ വർധിപ്പിച്ചിട്ടുണ്ട്. പാലക്കാട് പന്നിയങ്കര ടോൾ പ്ലാസയിൽ കാറിന്റെ വില 135ൽ നിന്ന് 150 രൂപയായി വർധിപ്പിച്ചു.തൃശൂർ പാലിയേക്കര ടോൾ പ്ലാസയിൽ നിരക്ക് വർധനയില്ല. അതേസമയം, വിവിധ മേഖലകളിൽ പുതിയ സാമ്പത്തിക വർഷത്തിലെ നികുതികൾ വർദ്ധിക്കുകയാണ്. ഭൂമിയുടെ ന്യായവിലയിൽ 10 ശതമാനം വർധനയുണ്ടാകും. 200 കോടി രൂപയുടെ അധിക വരുമാനം സർക്കാരിന് ഗുണം ചെയ്യും. വില്ലേജ് ഓഫീസുകളിൽ അടക്കേണ്ട അടിസ്ഥാന ഭൂനികുതി ഇനി മുതൽ ഇരട്ടിയാക്കും. ശുദ്ധജല ഉപയോഗത്തിന്റെ തോത് 5 ശതമാനം വർധിപ്പിക്കും. ഗാർഹിക ഉപഭോക്താക്കൾക്ക് പ്രതിമാസം 1000 ലിറ്റർ വെള്ളം ഉപയോഗിക്കുന്നതിനുള്ള കുറഞ്ഞ നിരക്ക് 4 രൂപ 20 പൈസ 4 രൂപ 41 പൈസ ആയിരിക്കും. സംസ്ഥാനത്ത് പുതിയ വാഹനങ്ങൾക്ക് ഏർപ്പെടുത്തിയ ഹരിത നികുതിയും ഇന്ന് മുതൽ ഈടാക്കും. വാഹന ഫിറ്റ്‌നസ്, രജിസ്‌ട്രേഷൻ പുതുക്കൽ ഫീസ് എന്ന

നിങ്ങളുടെ മൊബൈലില്‍ നല്ല ഫോട്ടോകള്‍ ഉണ്ടോ? എങ്കില്‍ ഡേളറുകള്‍ സംമ്പാദിക്കാം

 നമ്മള്‍ എല്ലാവരും പലതരം ഫോട്ടോസ് എടുക്കുന്നവരാണ്. പക്ഷേ ഇത് വരെ അത് കൊണ്ട് ഒരു കാശ്‌പോലും സാമ്പാദിച്ചിട്ടുണ്ടാകില്ല. എന്നാല്‍ ഇതാ നിങ്ങള്‍ക്ക് നല്ലൊരു അവസരം. ഇവിടെ ക്ലിക്ക് ചെയ്യൂ..