Skip to main content

Posts

Showing posts from April, 2022

സി.പി.ഐ പോസ്റ്റാഫീസ് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു

സി.പി.ഐ പോസ്റ്റാഫീസ് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു പെട്രോൾ-ഡീസൽ വില വർദ്ധനവിൽ പ്രതിഷേധിച്ച് മുതുവല്ലൂർ പഞ്ചായത്ത് മുണ്ടിലാക്കൽ പോസ് റ്റോഫീസിലേക്ക് നടത്തിയ മാർച്ച് പോസ്റ്റ് ഓഫീസ് പരിസരത്ത് വച്ച് പോലീസ് തടഞ്ഞു. തുടർന്ന് നടന്ന ധർണ്ണ AITUC മലപ്പുറം ജില്ലാ ജോ. സെക്രട്ടറി സ.കരീം വാരിയത്ത് ഉദ്ഘാടനം ചെയ്തു. സ- കുന്നംപള്ളി അലവി അധ്യക്ഷനായി സ- അസ്ലം ഷേർ ഖാൻ സ്വാഗതവും സ.റഷീദ് ദേവർത്തൊടി നന്ദിയും പറഞ്ഞു.

മഞ്ഞ കാർഡ് ഉടമകൾക്ക് പഴയ വിലയിൽ മണ്ണെണ്ണ; ഈ മാസം 15 വരെ

 മഞ്ഞ കാർഡ് ഉടമകൾക്ക് പഴയ വിലയിൽ മണ്ണെണ്ണ; ഈ മാസം 15 വരെ തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കടകളിൽ അവശേഷിക്കുന്ന മണ്ണെണ്ണ സ്റ്റോക്ക് അന്ത്യോദയ അന്നയോജന (മഞ്ഞ കാർഡ്) വിഭാഗത്തിന് പഴയ നിരക്കായ 53 രൂപയ്ക്ക് നൽകുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ അറിയിച്ചു. ഈ മാസം 15 വരെ മണ്ണെണ്ണ വാങ്ങാം. അതിനിടെ, സംസ്ഥാനത്തിന്റെ മണ്ണെണ്ണ വിഹിതം കുറയ്ക്കുന്നത് ചർച്ച ചെയ്യാൻ കേന്ദ്ര പെട്രോളിയം സഹമന്ത്രി രാമേശ്വർ തെളി ഇന്ന് യോഗം വിളിച്ചു. മന്ത്രി ജി.ആർ.അനിലുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യം അറിയിച്ചത്. സിവിൽ സപ്ലൈസ് എംഡി സഞ്ജീവ് കുമാർ പട്‌ജോഷിയും യോഗത്തിൽ പങ്കെടുക്കും. മണ്ണെണ്ണയുടെ കുറവും വിലക്കയറ്റവും പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ടെന്നും ഇക്കാര്യം കേന്ദ്ര സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി ജി.ആർ.അനിൽ വിശദീകരിച്ചു. 2019-20ൽ ഇത് 13,908 കിലോ ലിറ്ററായിരുന്നു. പുതിയ സാമ്പത്തിക വർഷത്തിൽ ഇത് 3288 ലിറ്ററായി കുറഞ്ഞു

സേതുരാമയ്യരുടെ അഞ്ചാം വരവ്; ടീസര്‍ വൈറലാകുന്നു

സേതുരാമയ്യരുടെ അഞ്ചാം വരവ്; ടീസര്‍ വൈറലാകുന്നു സിബിഐ പരമ്പരയിലെ സേതുരാമയ്യരുടെ അഞ്ചാമത്തെ ചിത്രമായ 'സിബിഐ 5 ദ ബ്രെയിന്‍' ടീസര്‍ പുറത്തിറങ്ങി. സൈന മൂവീസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഒന്നര മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസര്‍ പുറത്തുവിട്ടിരിക്കുന്നത്. സേതുരാമയ്യറായി മമ്മൂട്ടിയുടെ മാനറിസങ്ങളും ബിജിഎമ്മും അവതരിപ്പിക്കുന്ന ടീസര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. സഞ്ജയ് ഗാന്ധി, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ മരണവുമായി ചിത്രത്തിന് എന്തെങ്കിലും ബന്ധമുണ്ടെന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്. എസ് എന്‍ സ്വാമിയുടെ തിരക്കഥയില്‍ കെ മധുവാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നിര്‍മാണം സ്വര്‍ഗ്ഗീയമാണ്. അഖില്‍ ജോര്‍ജാണ് ക്യാമറ. ശ്രീകര്‍ പ്രസാദ് എഡിറ്റിംഗും ജേക്ക് ബിജോയ് സംഗീതവും നിര്‍വ്വഹിക്കുന്നു. 3 വര്‍ഷം കൊണ്ടാണ് എസ് എന്‍ സ്വാമി തിരക്കഥ പൂര്‍ത്തിയാക്കിയത്. മുന്‍ സേതുരാമയ്യര്‍ സിനിമകളിലെ താരങ്ങളില്‍ മമ്മൂട്ടി ഒഴികെ മറ്റ് താരങ്ങളൊന്നും ഈ സിനിമയില്‍ ഉണ്ടാവില്ലെന്ന് നേരത്തെ ചില റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ചിത്രത്തിലും ചില പ്രധാന താരങ്ങള

കേരളത്തിലെ പ്രമുഖ BELLATRIX കമ്പനിയിലേക്ക് താഴെ പറയുന്ന തസ്തികകളിൽ ഒഴിവുണ്ട്

BELLATRIX കേരളത്തിലെ പ്രമുഖ BELLATRIX കമ്പനിയിലേക്ക് താഴെ പറയുന്ന തസ്തികകളിൽ ഒഴിവുണ്ട് http://wa.me/+919745809855 ✅️ ബിസിനസ് ഡെവലപ്മെന്റ് ഓഫീസർ ✅️ ബിസിനസ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ✅️ ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ് http://wa.me/+919745809855 എന്നീ തസ്തികകളിൽ ആണ് നിലവിൽ ഒഴിവുകൾ ഉള്ളത്. ആകർഷകമായ ശമ്പളം 22000-28000 താല്പര്യം ഉള്ളവർ എത്രയും പെട്ടെന്ന് താഴെ തന്നിരിക്കുന്ന നമ്പറിൽ കോൺടാക്ട് ചെയ്യുക. http://wa.me/+919745809855 📲 9645405711 📲 9745809855  കേരളത്തിൽ മൊത്തം 350-തോളം ഒഴിവുകൾ  യോഗ്യത: SSLC, PLUS TWO, DEPLOMA, DEGREE, PG  പ്രായപരിധി : 18-28 വയസ്സുവരെ http://wa.me/+919745809855

സംസ്ഥാനത്ത് വേനൽമഴ ശക്തമാകുന്നു; വ്യാപകമായ നാശനഷ്ടം

സംസ്ഥാനത്ത് വേനൽമഴ ശക്തമാകുന്നു;  വ്യാപകമായ നാശനഷ്ടം   സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വേനൽമഴ ശക്തമായി.  13 ജില്ലകളിലാണ് മഴയ്ക്ക് മുന്നറിപ്പുള്ളത്.  മലപ്പുറം, എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലാണ് കനത്ത മഴയും കാറ്റും ഉണ്ടായത്.  കൊല്ലം പുനലൂരിൽ കനത്ത മഴയിലും കാറ്റിലും മരങ്ങൾ വീണു.  കോട്ടവട്ടം സ്വദേശി സുരേഷിന്റെ വീടിന്റെ മേൽക്കൂര കാറ്റിൽ പറന്നുപോയി.  വയനാട് മീനങ്ങാടിയിൽ അഞ്ച് വീടുകളുടെ മേൽക്കൂര തകർന്നു.   എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ പെയ്തു.  പെരുമ്പാവൂരിൽ മരങ്ങൾ റോഡിലേക്ക് വീണു.  വൈകിട്ട് നാലോടെ തുടങ്ങിയ മഴ ഒരു മണിക്കൂറോളം നീണ്ടു.  കാറ്റിൽ പലയിടത്തും കൃഷിനാശമുണ്ടായി.  പലയിടത്തും ശക്തമായ ഇടിയും മിന്നലുമുണ്ടായി.  കോതമംഗലം കുട്ടമ്പുഴയിൽ ആറ് വീടുകളുടെ മേൽക്കൂര തകർന്നു.  തട്ടേക്കാട്-കുട്ടമ്പുഴ റൂട്ടിൽ മരങ്ങൾ വീണ് ഗതാഗതം സ്തംഭിച്ചു.  മരങ്ങൾ ഇലക്‌ട്രിക് പോസ്റ്റിന് മുകളിൽ വീണു വൈദ്യുതി തടസ്സപ്പെട്ടു.   കോഴിക്കോട് ജില്ലയിലെ മലയോര മേഖലകളിലും കനത്ത മഴ ലഭിച്ചു.  കൂരാച്ചുണ്ട് മേഖലയിൽ മരങ്ങൾ കടപുഴകി വീണതായാണ് വിവരം.  കൃഷിനാശവും ഉണ്ടായിട്ടുണ്ട്.  കനത്ത മഴയും കാറ്റും കാരണം

ഇത്രയും കളർഫുൾ ആദ്യമായി ചാമ്പിക്കോ ഭീഷ്മ പർവ്വം ട്രെൻഡിൽ

ഇത്രയും കളർഫുൾ ആദ്യമായി ചാമ്പിക്കോ ഭീഷ്മ പർവ്വം ട്രെൻഡിൽ CLICK HERE  

ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, മെസഞ്ചർ ഒരുമിച്ച് കൈകാര്യം ചെയ്യാൻ മെറ്റയുടെ ( ഫേസ്ബുക്ക് കമ്പനിയുടെ പുതിയ പേര്) ഒരു ആപ്പ്

ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, മെസഞ്ചർ ഒരുമിച്ച് കൈകാര്യം ചെയ്യാൻ മെറ്റയുടെ ( ഫേസ്ബുക്ക് കമ്പനിയുടെ പുതിയ പേര്) ഒരു ആപ്പ് 📌 Facebook-ലും Instagram-ലും ബന്ധിപ്പിച്ചിട്ടുള്ള എല്ലാ അക്കൗണ്ടുകളും ഒരിടത്ത് മാനേജ് ചെയ്യാം. 📌 ഒരിടത്ത് പോസ്റ്റ് ചെയ്താൽ തന്നെ എല്ലായിടത്തും പബ്ലിഷ് ചെയ്യപ്പെടും  📌 ഓട്ടോമാറ്റിക്കായി റിപ്ലൈ നൽകാനും സാധിക്കും 📌 ബിസിനസിനും മറ്റും ഈ ആപ്പുകൾ ഉപയോഗിക്കുന്നവർക്ക് മെറ്റയുടെ ഈ ആപ്പ് വളരെ ഉപകാരപ്പെടും  Click Here 🥏🥏🥏🥏🥏🥏🥏🥏

എസ് എസ് എഫ് ക്യാമ്പസ്‌ ഇഫ്താർ മീറ്റ് ജില്ലാ ഉദ്‌ഘാടനം സംഘടിപ്പിച്ചു.

എസ് എസ് എഫ് ക്യാമ്പസ്‌ ഇഫ്താർ മീറ്റ് ജില്ലാ ഉദ്‌ഘാടനം സംഘടിപ്പിച്ചു. പുളിക്കൽ: എസ് എസ് എഫ് ക്യാമ്പസ്‌ ഇഫ്താർ മീറ്റ് മലപ്പുറം ഈസ്റ് ജില്ലാ ഉദ്‌ഘാടനം പുളിക്കൽ വാഴയൂർ സാഫി കോളേജിൽ സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി കെ തജ്‌മൽ ഹുസ്സൈൻ ഉദ്ഘാടനം നിർവഹിച്ചു. ക്യാമ്പസ്സിലെ വിവിധ ഡിപ്പാർട്മെന്റുകളിൽ നിന്ന് വിദ്യാർത്ഥികളും അദ്ധ്യാപകരും ഇഫ്‌താർ മീറ്റിൽ പങ്കെടുത്തു. ജില്ല ക്യാമ്പസ് സിൻഡിക്കേറ്റ് അംഗങ്ങളായ മുഹമ്മദ് മുർഷിദ്, മുഹമ്മദ് യാസീൻ, മുഹമ്മദ് സ്വാലിഹ്, പുളിക്കൽ ഡിവിഷൻ ഭാരവാഹികളായ ശാഹുൽ ഹമീദ്, ഷുഹൈബ് ബുഖാരി, അനസ് സഖാഫി എന്നിവർ സംബന്ധിച്ചു.

ഇടതുപക്ഷ പാർട്ടികൾ കൂടുതൽ ശക്തമാകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്: സീതാറാം യെച്ചൂരി

ഇടതുപക്ഷ പാർട്ടികൾ കൂടുതൽ ശക്തമാകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്: സീതാറാം യെച്ചൂരി   ഇടതുപക്ഷ പാർട്ടികൾ ശക്തിപ്പെടേണ്ടത് അനിവാര്യമാണെന്ന് സി.പി.ഐ (എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.  നിലവിലെ വെല്ലുവിളി നേരിടാൻ ഇടതുപക്ഷ പാർട്ടികൾക്ക് മാത്രമേ കഴിയൂ.  കൊവിഡ് പ്രതിരോധത്തിൽ കേരളം ലോകത്തിന് മാതൃകയാണെന്ന് സീതാറാം യെച്ചൂരി പറഞ്ഞു.  സിപിഐ (എം) 23-ാം പാർട്ടി കോൺഗ്രസിന്റെ ഉദ്ഘാടനച്ചടങ്ങിൽ പ്രതിനിധികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.  മാനവ വിഭവശേഷി വിനിയോഗത്തിൽ കേരളത്തിന്റെ സംഭാവനകളെ യെച്ചൂരി അഭിനന്ദിച്ചു.   ഉക്രെയ്നിലെ റഷ്യൻ അധിനിവേശത്തെക്കുറിച്ച് സിപിഐ (എം) ജനറൽ സെക്രട്ടറി നിലപാട് വ്യക്തമാക്കി.  റഷ്യയും അമേരിക്കയും തമ്മിലുള്ള ശത്രുതയുടെ ഇരയാണ് ഉക്രൈൻ.  ചൈനയെ ഒറ്റപ്പെടുത്താൻ ശ്രമിക്കുന്ന യുഎസ് സാമ്രാജ്യത്വത്തെയും യെച്ചൂരി വിമർശിച്ചു.   ബിജെപിയെ ഒറ്റപ്പെടുത്തി പരാജയപ്പെടുത്തണമെന്നും സീതാറാം യെച്ചൂരി പറഞ്ഞു.  ബി.ജെ.പി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ഇന്ത്യ യു.എസിനു കീഴടങ്ങിയെന്ന് സീതാറാം യെച്ചൂരി പറഞ്ഞു.  യുക്രെയിൻ വിഷയത്തിൽ ഐക്യരാഷ്ട്രസഭയിൽ നിലപാട് സ്വീകരിക്കാൻ ഇന്ത്യ

കേന്ദ്രസർക്കാർ വകുപ്പുകളിൽ പത്താം ക്ലാസ്സ്‌ യോഗ്യതയുള്ളവർക്ക് ഇപ്പോൾ അവസരം.

🔰 കേന്ദ്രസർക്കാർ വകുപ്പുകളിൽ പത്താം ക്ലാസ്സ്‌ യോഗ്യതയുള്ളവർക്ക് ഇപ്പോൾ അവസരം. ♻️ 7000 ത്തിനു മുകളിൽ ഒഴിവുകൾ. 🛡️ കേരളത്തിലും പരീക്ഷകേന്ദ്രങ്ങൾ. 🌴 മറ്റു കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുവാനും താഴെ തന്നിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്ത് വെബ്സൈറ്റ് സന്ദർശിക്കുക👇 🎯 APPLY NOW 👇🏻

ഫെഡറൽ ബാങ്കിൽ പത്താം ക്ലാസ്സ് ഉള്ളവർക്ക് അവസരം

ഫെഡറൽ ബാങ്കിൽ പത്താം ക്ലാസ്സ് ഉള്ളവർക്ക് അവസരം കേരളത്തിലെ ഫെഡറൽ ബാങ്കുകളിൽ ബാങ്ക് മാൻ, പാർടൈം സ്വീപ്പർ ആവാം 📘 മിനിമം ഏഴാം ക്ലാസ്സ്, പത്താം ക്ലാസ്സ് ഉള്ളവർക്ക് അവസരം 📘തടക്ക ശമ്പളം: Rs.14,000 മുതൽ 28,000 വരെ 📘ഓൺലൈനായി അപേക്ഷിക്കാം 📘അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും ഈ ലിങ്ക് സന്ദർശിക്കുക👇 🔗 Click 📱 അറിഞ്ഞില്ല എന്ന കാരണത്താൽ ഈ അവസരം ആർക്കും നഷ്ടപ്പെട്ടു പോവരുത്. മാക്സിമം നിങ്ങളുടെ സുഹൃത്തുകൾക്ക് ഷെയർ ചെയ്തു കൊടുക്കുമല്ലോ !! 📱 ഏറ്റവും പുതിയ തൊഴിൽ അവസരങ്ങളും ,ഇന്റർവ്യൂ വിവരങ്ങളും എറ്റവും വേഗത്തിൽ അറിയുന്നതിനായി ഉടനെ തന്നെ ജോയിൻ ചെയുക https://chat.whatsapp.com/HiM2fSNJ9loF29jMjLweQw

മൾട്ടി നാഷണൽ FMCG കമ്പനി യായ നെസ്‌ലെ യിൽ വിവിധ രാജ്യങ്ങളിൽ ഒഴിവുകൾ.

 🔰 മൾട്ടി നാഷണൽ FMCG കമ്പനി യായ നെസ്‌ലെ യിൽ വിവിധ രാജ്യങ്ങളിൽ ഒഴിവുകൾ. ♻️ വിദേശത്ത് ജോലി അന്വേഷിക്കുന്നവർക്ക് മികച്ച അവസരം. 🌴 മറ്റു കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുവാനും താഴെ തന്നിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്ത് വെബ്സൈറ്റ് സന്ദർശിക്കുക👇 🎯APPLY NOW

വിലവര്‍ധന; ; ഏപ്രിൽ ഏഴിന് കോൺഗ്രസ് കാളവണ്ടി പ്രതിഷേധം

  വിലവര്‍ധന;  ഏപ്രിൽ ഏഴിന് കോൺഗ്രസ് കാളവണ്ടി പ്രതിഷേധം പാചകവാതക വിലവർധനയ്‌ക്കെതിരെ കോൺഗ്രസ് ഏപ്രിൽ ഏഴിന് കെപിസിസിയുടെ നേതൃത്വത്തിൽ രാജ്ഭവൻ മാർച്ചും ധർണയും നടത്തും.  രാജ്ഭവനിലേക്ക് സ്കൂട്ടര്‍ ഉരുട്ടിയും മുച്ചക്രവാഹനങ്ങള്‍ കെട്ടിവലിച്ചും കുതിരവണ്ടി, കാളവണ്ടി എന്നിവയില്‍ യാത്ര നടത്തിയും പ്രതിഷേധം സംഘടിപ്പിക്കും. രാജ്ഭവൻ മാർച്ചിന് കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും നേതൃത്വം നൽകും. സെക്രട്ടറി ടി.യു.രാധാകൃഷ്ണൻ അറിയിച്ചു. ഇന്ധന, പാചകവാതക വിലക്കയറ്റത്തിനെതിരെ എഐസിസിയുടെ രണ്ടാംഘട്ട സമരത്തിന്റെ ഭാഗമായാണ് പ്രതിഷേധം. വിലക്കയറ്റ മുക്ത ഇന്ത്യ എന്ന മുദ്രാവാക്യമുയർത്തി മൂന്ന് ഘട്ടങ്ങളിലായാണ് കോൺഗ്രസ് സമരം നടത്തുന്നത്. മാർച്ച് 31ന് സംസ്ഥാനവ്യാപകമായി വീടുകൾക്കും പൊതുസ്ഥലങ്ങൾക്കും ഗ്യാസ് സിലിണ്ടറുകൾക്കും ഇരുചക്രവാഹനങ്ങൾക്കും മുന്നിലും ഏപ്രിൽ നാലിന് ഡി.സി.സി.യുടെ നേതൃത്വത്തിൽ ജില്ലാ ആസ്ഥാനത്തും മാലചാർത്തി പ്രകടനം നടത്തിയിരുന്നു.

ദേശീയ സുരക്ഷയെ ബാധിക്കുന്ന വിവരങ്ങൾ പങ്കിട്ടു; 22 യൂട്യൂബ് ചാനലുകൾ നിരോധിച്ചു

  ദേശീയ സുരക്ഷയെ ബാധിക്കുന്ന വിവരങ്ങൾ പങ്കിട്ടു; 22 യൂട്യൂബ് ചാനലുകൾ നിരോധിച്ചു ദേശീയ സുരക്ഷയെ ബാധിക്കുന്ന വിവരങ്ങൾ പങ്കുവെച്ചതിന് 22 യൂട്യൂബ് ചാനലുകൾ കേന്ദ്രം നിരോധിച്ചു. ഇതിൽ നാലെണ്ണം പാകിസ്ഥാൻ ചാനലുകളാണ്. വിവര സാങ്കേതിക മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. 2021ലെ ഐടി നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് നിരോധനം. ഇന്ത്യൻ ആർമി, ജമ്മു കശ്മീർ തുടങ്ങിയ വിവിധ വിഷയങ്ങളിൽ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്ന യൂട്യൂബ് ചാനലുകൾ നിരോധിച്ചു. പാക്കിസ്ഥാനിൽ നിന്നുള്ള വിവിധ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിയന്ത്രിക്കുന്ന ഒരു ചാനലും ഇതിൽ ഉൾപ്പെടുന്നു. ഈ ചാനലുകൾ ഉക്രെയ്നിൽ എന്താണ് സംഭവിക്കുന്നതെന്ന് വ്യാജ വാർത്തകൾ പ്രചരിപ്പിച്ചു. ”- കേന്ദ്രത്തിൽ നിന്നുള്ള വാർത്താക്കുറിപ്പ്

നിങ്ങളുടെ മൊബൈലില്‍ നല്ല ഫോട്ടോകള്‍ ഉണ്ടോ? എങ്കില്‍ ഡേളറുകള്‍ സംമ്പാദിക്കാം

 നമ്മള്‍ എല്ലാവരും പലതരം ഫോട്ടോസ് എടുക്കുന്നവരാണ്. പക്ഷേ ഇത് വരെ അത് കൊണ്ട് ഒരു കാശ്‌പോലും സാമ്പാദിച്ചിട്ടുണ്ടാകില്ല. എന്നാല്‍ ഇതാ നിങ്ങള്‍ക്ക് നല്ലൊരു അവസരം. ഇവിടെ ക്ലിക്ക് ചെയ്യൂ..

കായികാധ്യാപകർക്ക് യാത്രയയപ്പ് നൽകി

കായികാധ്യാപകർക്ക് യാത്രയയപ്പ് കൊണ്ടോട്ടി : ഈ വർഷം സർവീസിൽ നിന്ന് വിരമിക്കുന്ന കായികാധ്യാപകർക്ക് കൊണ്ടോട്ടി ഉപജില്ല സംയുക്ത കായികാധ്യാപക സംഘടനയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. കൊണ്ടോട്ടി ഗവ: വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ ഡെപ്യൂട്ടി ഹെഡ് മാസ്റ്റർ പി.ഇ മുജീബ് റഹ് മാൻ ഉൽഘാടനം നിർവ്വഹിച്ചു. കൊണ്ടോട്ടി ജി.എം.യു.പി സ്കൂളിൽ നിന്നും വിരമിക്കുന്ന പി. ദേവു, വലിയ പറമ്പ് ഇർഷാദിയ എ.യു.പി.സ്കൂളിൽ നിന്നും വിരമിക്കുന്ന ആനന്ദ കൃഷ്ണൻ വി.ടി എന്നിവർക്ക് ബീന എം.എൻ ഉപഹാരം സമർപ്പിച്ചു. ടി.ആർ.മോഹനൻ അധ്യക്ഷത വഹിച്ചു. കെ.മുഹമ്മദ് ഷാജഹാൻ, മുഹമ്മദ് റഫീഖ്, കെ.വി മൻസൂർ, പി. ജംഷീർ ബാബു, ജ്യോതിഷ്, പി. ശംസുദ്ദീൻ, അബ്ദുൽ ഗഫൂർ , പി. അഹമ്മദ് കുട്ടി, സംസാരിച്ചു.

സ്വകാര്യ ബസുകളില്‍ നിന്ന് ടോള്‍ പിരിവ്; പന്നിയങ്കര ടോള്‍ പ്ലാസയില്‍ പ്രതിഷേധം; യാത്രക്കാർ പെരുവഴിയിലായി

സ്വകാര്യ ബസുകളില്‍ നിന്ന് ടോള്‍ പിരിവ്; പന്നിയങ്കര ടോള്‍ പ്ലാസയില്‍ പ്രതിഷേധം; യാത്രക്കാർ പെരുവഴിയിലായി പന്നിയങ്കര ടോള്‍ പ്ലാസയില്‍ സ്വകാര്യ ബസുകളില്‍ നിന്ന് ടോള്‍ പിരിവ് ആരംഭിച്ചു. ബസുകള്‍ ട്രാക്കില്‍ നിര്‍ത്തിയിട്ടതോടെ യാത്രക്കാര്‍ പെരുവഴിയിലായി. രാവിലെ പത്ത് മണി മുതല്‍ സ്വകാര്യ ബസുകള്‍ ടോള്‍ നല്‍കാതെ കടത്തി വിടില്ലെന്ന് ടോള്‍ കമ്പനി അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഒന്നാം തീയതി മുതല്‍ സ്വകാര്യ ബസുകളില്‍ നിന്ന് ടോള്‍ പിരിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിരുന്നെങ്കിലും ആലത്തൂര്‍ ഡിവൈഎസ്പി കെ എം ദേവസ്യയുമായി നടത്തിയ ചര്‍ച്ചയില്‍ നാലാം തീയതി വരെ ഇളവ് അനുവദിക്കുകയായിരുന്നു. എന്നാല്‍ ടോള്‍ നല്‍കേണ്ട സാഹചര്യമുണ്ടായാല്‍ ബസുകള്‍ പന്നിയങ്കരയില്‍ നിര്‍ത്തിയിടാന്‍ ബസ് ഉടമകളുടെ തീരുമാനിച്ചതോടെ യാത്രക്കാരും ദുരിതത്തിലായി. 50 തവണ കടന്നുപോകാന്‍ 10400 രൂപയാണ് സ്വകാര്യബസുകള്‍ ടോള്‍ നല്‍കേണ്ടത്

നാടന്‍ തോക്കുമായി നായാട്ട് സംഘം പിടിയിൽ

നാടന്‍ തോക്കുമായി നായാട്ട് സംഘം പിടിയിൽ മാനന്തവാടി : തിരുനെല്ലി ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ മൂലപിടിക ഭാഗത്ത് നടത്തിയ പതിവ് പരിശോധനയില്‍ നായാട്ട് സംഘത്തെ നാടന്‍ തോക്ക് സഹിതം പിടികൂടി. വാളാട് സ്വദേശികളായ കൊല്ലിയില്‍ പുത്തന്‍മുറ്റം ചന്ദ്രന്‍.കെ.എ (39), മാക്കുഴി രാജേഷ്. കെ.സി (48),കരിക്കാട്ടില്‍വിജയന്‍ കെ.സി (42),പുത്തന്‍ മുറ്റംബാലന്‍ ഇ.കെ (44)എന്നിവരേയും, ഇവര്‍ സഞ്ചരിച്ച കെ എല്‍ 07 എഡി 0760 മാരുതി കാറും ഡെപ്യൂട്ടി റെയ്ഞ്ചര്‍ ജയപ്രസാദും സംഘവും കസ്റ്റഡിയിലെടുത്തുകേസ്സ് റജിസ്റ്റര്‍ ചെയ്തു.

പ്രഭാത വാർത്തകൾ

പ്രഭാത വാർത്തകൾ 2022 | ഏപ്രിൽ 5 | ചൊവ്വ | 1197 | മീനം 22 | കാർത്തിക ◼️പാക്കിസ്ഥാനില്‍ സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് ഗുല്‍സാര്‍ അഹമ്മദ് ഇടക്കാല പ്രധാനമന്ത്രിയാകും. സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍തന്നെയാണ് ഇദ്ദേഹത്തിന്റെ പേര് നിര്‍ദ്ദേശിച്ചത്. ഇതേസമയം, പാര്‍ലമെന്റില്‍ അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നതു തടഞ്ഞതിനെതിരേ സുപ്രീം കോടതിയില്‍ പ്രതിപക്ഷം നല്‍കിയ കേസില്‍ ഇന്നു വിധി പ്രസ്താവിച്ചേക്കും.  ◼️സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന് നാളെ കണ്ണൂരില്‍ കൊടി ഉയരും. കണ്ണൂര്‍ നഗരവും ജില്ലയും ചുവന്നു തുടുത്തു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉള്‍പെടെ മുതിര്‍ന്ന നേതാക്കള്‍ കണ്ണൂരിലെത്തി. സമ്മേളനത്തിനു മുന്നോടിയായുള്ള പൊളിറ്റ് ബ്യൂറോ യോഗം ഇന്ന് ചേരും. കൊടിമര ജാഥ ഇന്ന് വൈകുന്നേരം അഞ്ചിന് കണ്ണൂരിലെ പൊതുസമ്മേളന വേദിയായ എകെജി നഗറില്‍ എത്തും.  ◼️പെട്രോളിനും ഡീസലിനും ഇന്നും വില വര്‍ധിപ്പിച്ചു. പെട്രോളിന് 87 പൈസയും ഡീസലിന് 84 പൈസയുമാണു വര്‍ധിപ്പിച്ചത്.  ◼️ഓട്ടോ ചാര്‍ജിനൊപ്പം മിനിമം ചാര്‍ജിന്റെ ദൂരം രണ്ടു കിലോമീറ്ററായി വര്‍ധിപ്പിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ തിരുത്ത

12 ദിവസത്തിനുള്ളിൽ 10 രൂപ കൂടി; ഇന്ധനവില വർധന തുടരുന്നു

12 ദിവസത്തിനുള്ളിൽ 10 രൂപ കൂടി; ഇന്ധനവില വർധന തുടരുന്നു   രാജ്യത്ത് തുടര്‍ച്ചയായുള്ള ഇന്ധനവില വര്‍ധനവില്‍ ഇന്നും പൊതുജനത്തിന് ഇരുട്ടടി. ഇന്ധനവില ഇന്നും വര്‍ധിച്ചു. പെട്രോളിന് ലിറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് ഇന്ന് വർധിച്ചത്. കൊച്ചിയിൽ ഡീസലിന് 100 രൂപ 88 പൈസയും പെട്രോളിന് 114 രൂപ 33 പൈസയുമാണ്.   കഴിഞ്ഞ 12 ദിവസത്തിനിടെ രാജ്യത്ത് പെട്രോളിന് മാത്രം 10 രൂപ 3 പൈസയാണ് വർധിച്ചത്. ഡീസലിന് 9 രൂപ 69 പൈസയാണ്. ഇന്നലെ പെട്രോളിന് 45 പൈസയും ഡീസലിന് 43 പൈസയുമാണ് കൂടിയത്.

നിയന്ത്രണംവിട്ട ബൈക്ക് അഴുക്കുചാലിലേക്ക് വീണ് യുവാവ് മരിച്ചു

നിയന്ത്രണംവിട്ട ബൈക്ക് അഴുക്കുചാലിലേക്ക് വീണ് യുവാവ് മരിച്ചു അരീക്കോട്: നിയന്ത്രണംവിട്ട ബൈക്ക് അഴുക്കുചാലിലേക്ക് വീണ് യുവാവ് മരിച്ചു. മുതുവല്ലൂര്‍ പരതക്കാട് കാവുങ്ങത്തൊടി നറുമ്പനക്കാട് ജാഫര്‍ (31) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12ന് കുറ്റൂളി കുനിയില്‍ റോഡില്‍ കൊടവങ്ങാട് വെച്ചാണ് അപകടം. നാല് മാസം പ്രായമുള്ള മകളെ ഡോക്ടറെ കാണിച്ച് ഭാര്യയേയും മകളേയും തോട്ടുമുക്കത്തെ വീട്ടില്‍ കൊണ്ടുവിട്ടതിന് ശേഷം തിരികെ മടങ്ങുമ്പോള്‍ അഴുക്കുചാലിലേക്ക് വീഴുകയായിരുന്നു. ഉടന്‍ അരീക്കോട്ടും പിന്നീട് വിദഗ്ധ ചികില്‍സയ്ക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. പിതാവ്: മുഹമ്മദ്. മാതാവ്: മൈമൂന. ഭാര്യ: ജുനൈസ (തോട്ടുമുക്കം). മകള്‍: ബിഷറല്‍ ആഫി. സഹോദരങ്ങള്‍: ജാബിര്‍, ജബ്ബാര്‍, ഹഫ്‌സത്ത്, ആയിശ

നവജാത ശിശുക്കൾക്കും ആധാർ കാർഡ് ആവശ്യമുണ്ടോ? വിശദമായി അറിയാം

 നവജാത ശിശുക്കൾക്കും ആധാർ കാർഡ് ആവശ്യമുണ്ടോ? വിശദമായി അറിയാം സ്കൂളിൽ പഠിക്കുന്ന കാലത്ത് നാമെല്ലാവരും ആധാർ കാർഡിന് അപേക്ഷിച്ചു, എന്നാൽ ഇപ്പോൾ ശിശുക്കൾക്ക് പോലും ജനിച്ച് മണിക്കൂറുകൾക്കുള്ളിൽ ആധാറിന് അപേക്ഷിക്കാനുള്ള വ്യവസ്ഥകളുണ്ട്. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്കായി ആധാർ കാർഡ് നിർമ്മിക്കുകയാണെങ്കിൽ രണ്ട് ബയോമെട്രിക് മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. എന്താണ് ബയോമെട്രിക് രീതി? വിരലടയാളം, കണ്ണുകൾ, പെരുമാറ്റ സവിശേഷതകൾ എന്നിങ്ങനെയുള്ള ശാരീരിക സവിശേഷതകൾ പരിശോധിച്ച് ഒരു വ്യക്തിയുടെ ശാരീരിക ഐഡന്റിറ്റി അളക്കുന്നതിനുള്ള ഒരു മാർഗമാണ് ബയോമെട്രിക്സ്. എന്നാൽ ഇവിടെ ചോദ്യം അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ബയോമെട്രിക്സ് പ്രവർത്തിക്കുമോ എന്നതാണ്. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളുടെ ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ബയോമെട്രിക് വിവരങ്ങൾ ആവശ്യമില്ല. പകരം കുട്ടിയുടെ ഫോട്ടോ ഉപയോഗിക്കും. കുട്ടി ഇപ്പോഴോ അഞ്ച് വയസ്സിന് ശേഷമോ ആധാർ കാർഡ് എടുക്കുകയാണെങ്കിൽ, വിവരങ്ങൾ ബയോമെട്രിക് വഴി അപ്ഡേറ്റ് ചെയ്യണം. ഇതിനായി കുഞ്ഞിന്റെ 10 വിരലുകളും ഐറിസും മുഖത

റാന്നിയില്‍ ഒന്നര വയസുള്ള കുഞ്ഞിനെയും കൊണ്ട് യുവതി തീകൊളുത്തി മരിച്ചു

 റാന്നിയില്‍ ഒന്നര വയസുള്ള കുഞ്ഞിനെയും കൊണ്ട് യുവതി തീകൊളുത്തി മരിച്ചു പത്തനംതിട്ട റാന്നിയിലെ തീപിടിത്തത്തിൽ യുവതി മരിച്ചു. ഒന്നര വയസ്സുള്ള മകളും മരിച്ചു. ഐത്തല സ്വദേശി റിൻസയും മകൾ അൽഹാനയുമാണ് മരിച്ചത്. മരണകാരണം വ്യക്തമല്ല. വൈകിട്ട് 6.30ഓടെയാണ് സംഭവം. അമ്മയെയും കുഞ്ഞിനെയും കാണാതായതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. റാന്നി ഐത്തല മീൻമുട്ട് പാറയിലാണ് ഇവരുടെ വീട്. റിൻസയുടെ ഭർത്താവ് സജി ചെറിയാൻ വിദേശത്താണ്. ഇരുവരും തമ്മിൽ കുടുംബപ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായി അറിയില്ലെന്ന് നാട്ടുകാരും ബന്ധുക്കളും പറഞ്ഞു.

ശ്രീലങ്കയിൽ ദേശീയ സർക്കാർ; നാല് മന്ത്രിമാർ ചുമതലയേറ്റു

ശ്രീലങ്കയിൽ ദേശീയ സർക്കാർ; നാല് മന്ത്രിമാർ ചുമതലയേറ്റു   ശ്രീലങ്കയിൽ എല്ലാ രാഷ്ട്രീയ പാർട്ടികളെയും ഉൾപ്പെടുത്തി ഒരു ദേശീയ സർക്കാർ രൂപീകരിച്ചു. ആദ്യഘട്ടത്തിൽ നാല് മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.സമ്പൂർണ മന്ത്രിസഭ രൂപീകരിക്കുന്നത് വരെ ഇവർക്കാണ് ചുമതല. സർക്കാരിനെതിരെ ജനരോഷം ഉയരുന്നതിനിടെ പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെ ഒഴികെയുള്ള ശ്രീലങ്കൻ കാബിനറ്റ് മന്ത്രിമാരും രാജിവച്ചു.   അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് രണ്ട് ദിവസം പിന്നിടുമ്പോൾ രാജ്യം ഒരു അട്ടിമറിക്ക് സാക്ഷ്യം വഹിച്ചു. കായിക മന്ത്രിയും പ്രധാനമന്ത്രി രാജപക്‌സെയുടെ മകനുമായ നമാൽ രാജപക്‌സെയാണ് ആദ്യം രാജിവച്ചത്. പിന്നീട് എല്ലാ മന്ത്രിമാരും രാജിവെക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ദിനേഷ് ഗുണവർധന അറിയിച്ചു.   കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ശ്രീലങ്കയിലുടനീളം രാജപക്‌സെ സർക്കാരിനെതിരെ പ്രതിഷേധം അലയടിക്കുകയാണ്. പ്രതിഷേധം അടിച്ചമർത്തുന്നതിന്റെ ഭാഗമായി ശ്രീലങ്കയിൽ വാരാന്ത്യ കർഫ്യൂ പ്രഖ്യാപിച്ചു. തുടർന്ന് കർഫ്യൂ ലംഘിച്ച സമരക്കാർക്കെതിരെ പോലീസും മർദിച്ചിട്ടുണ്ട്.

ഫോർവേഡ് മെസ്സേജുകൾക്ക് നിയന്ത്രണം: ഏറ്റവും പുതിയ അപ്‌ഡേറ്റുമായി വാട്സ്ആപ്പ്

ഫോർവേഡ് ചെയ്ത സന്ദേശങ്ങൾക്കുള്ള നിയന്ത്രണം: ഏറ്റവും പുതിയ അപ്‌ഡേറ്റുമായി വാട്സ്ആപ്പ്    വ്യാജ വാർത്തകളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നതിൽ നിന്ന് ഉപയോക്താക്കളെ തടയാൻ ഗ്രൂപ്പ് ചാറ്റുകളിൽ ഫോർവേഡ് ചെയ്ത സന്ദേശങ്ങൾ പങ്കിടുന്നത് വാട്ട്‌സ്ആപ്പ് പരിമിതപ്പെടുത്തി. Android, iOS എന്നിവയ്‌ക്കായുള്ള ബീറ്റ പതിപ്പിലേക്ക് ഒരു പുതിയ അപ്‌ഡേറ്റ് ഇതിനകം പ്രത്യക്ഷപ്പെട്ടു.   ഒരേ സമയം ഒന്നിലധികം ഗ്രൂപ്പ് ചാറ്റുകളിലേക്ക് ഫോർവേഡ് ചെയ്ത സന്ദേശങ്ങൾ അയക്കുന്നതിൽ നിന്ന് ഉപയോക്താക്കളെ പുതിയ പതിപ്പ് തടയുന്നു. ഒന്നിലധികം ഗ്രൂപ്പുകളിലേക്ക് ഫോർവേഡ് ചെയ്‌ത സന്ദേശങ്ങൾ അയയ്‌ക്കാൻ ശ്രമിച്ചാൽ, "ഫോർവേഡ് ചെയ്‌ത സന്ദേശങ്ങൾ ഒരു ഗ്രൂപ്പ് ചാറ്റിലേക്ക് മാത്രമേ അയയ്‌ക്കാൻ കഴിയൂ" എന്ന ഓൺ-സ്‌ക്രീൻ സന്ദേശത്തിന് കാരണമാകും.   തെറ്റായ വാർത്തകളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നതിനുള്ള പ്രാഥമിക സ്രോതസ്സായി ഫോർവേഡ് സന്ദേശങ്ങൾ പലപ്പോഴും കണക്കാക്കപ്പെടുന്നു. അതിനാല് ഇതിനുള്ള നിയന്ത്രണമായാണ് പുതിയ അപ് ഡേറ്റ് പരിഗണിക്കുന്നത്. ഫോർവേഡ് ചെയ്ത സന്ദേശങ്ങൾക്ക് മാത്രമേ നിയന്ത്രണങ്ങൾ ബാധകമാകൂ. അതേ സമയം മറ്റ് തരത്

തുടര്‍ച്ചയായി പതിനൊന്നാം വര്‍ഷവും ഇഫ്താറുമായി പൊന്നാട് സി.എച്ച് സെന്റർ

തുടര്‍ച്ചയായി പതിനൊന്നാം വര്‍ഷവും ഇഫ്താറുമായി പൊന്നാട് സി.എച്ച് സെന്റർ പൊന്നാട്ഃ ഓമാനൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ അഡ്മിറ്റായ രോഗികൾക്കും കൂട്ടിരിപ്പുക്കാർക്കും തുടര്‍ച്ചയായി പതിനൊന്നാം വർഷവും ഇഫ്തറൊരുക്കുകയാണ്  പൊന്നാട് സി.എച്ച്.സെന്റര്‍. സമൂഹക്ഷേമ, ജീവ കാരുണ്യ, ആതുര ശുശ്രൂഷ രംഗത്ത് മഹത്തായ സംഭാവനകളര്‍പ്പിക്കുന്ന സി.എച്ച് സെന്റര്‍, പൊന്നാട് ഗവണ്മെന്റ് ഹോസ്പിറ്റലിലെ അഡ്മിറ്റായ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും എല്ലാ വർഷവും റമദാനിലെ മുഴുവൻ ദിവസങ്ങളിലും നൽകി വരുന്ന ഇഫ്‌താർ വിരുന്നിന്റെ  11-ാം  വർഷത്തെ ഉദ്ഘാടനം മിനി സിസ്റ്റർക്ക് ഫുഡ് കിറ്റ് നൽകി പൊന്നാട് യൂത്ത് ലീഗ് പ്രസിഡന്റ് സൈതലവി.വി നിർവഹിച്ചു. വളണ്ടിയർമാരായ ഹബീബ് പൊന്നാട്, ഷുഹൈബ് എംടി, ഫഹീം, ജാബിർ പിഎ എന്നിവർ പങ്കെടുത്തു.

നോമ്പ് തുറയൊയൊരുക്കികൊണ്ടോട്ടി മുൻസിപ്പൽ മുസ്ലിം യൂത്ത് ലീഗും, വൈറ്റ് ഗാർഡും

നോമ്പ് തുറയൊയൊരുക്കികൊണ്ടോട്ടി മുൻസിപ്പൽ മുസ്ലിം യൂത്ത് ലീഗും, വൈറ്റ് ഗാർഡും കൊണ്ടോട്ടി : റമദാനിലെ എല്ലാ ദിവസവും കൊണ്ടോട്ടി ബസ്സ്റ്റാൻഡ് കേന്ദ്രീകരിച്ച് കൊണ്ടോട്ടി മുൻസിപ്പൽ മുസ്ലിം യൂത്ത് ലീഗും വൈറ്റ് ഗാർഡും യാത്രക്കാർക്ക് നോമ്പു തുറയൊരുക്കുന്നു. ഇ. എം റഷീദ്, മുസ്തഫ കുറുപ്പത്ത്, അബു ഹുറൈറ സി. കെ, ബി ബിൻലാൽ,ഇസ്മായിൽ അമ്പാട്ട്, ശംസുദ്ധീൻ ചാലക്കൽ, ശിഹാബ് പള്ളിപ്പറമ്പൻ എന്നിവർ നേതൃത്ത്വം നൽകി

ഫെബ്രുവരിയിൽ വാട്ട്‌സ്ആപ്പ് 1.4 ദശലക്ഷം ഇന്ത്യൻ അക്കൗണ്ടുകൾ നിരോധിച്ചു

 ഫെബ്രുവരിയിൽ വാട്ട്‌സ്ആപ്പ് 1.4 ദശലക്ഷം ഇന്ത്യൻ അക്കൗണ്ടുകൾ നിരോധിച്ചു തങ്ങളുടെ മാർഗനിർദേശങ്ങൾ ലംഘിച്ചതിന് ഇന്ത്യൻ അക്കൗണ്ടുകൾക്കെതിരെ വാട്‌സ്ആപ്പ് കർശന നടപടി സ്വീകരിച്ചു. ഫെബ്രുവരിയിൽ മാത്രം 14 ലക്ഷം ഇന്ത്യക്കാരുടെ വാട്‌സ്ആപ്പ് അക്കൗണ്ടുകൾ റദ്ദാക്കി. അതേസമയം, ഫെബ്രുവരിയിൽ പരാതി ലഭിച്ച 335 അക്കൗണ്ടുകളിൽ 21 എണ്ണത്തിലും നടപടി സ്വീകരിച്ചതായി ഗ്രീവൻസ് റിപ്പോർട്ട് പറയുന്നു. സംഘർഷവും വിദ്വേഷ പ്രചാരണവും തടയുന്നതിനായി വാട്‌സ്ആപ്പിന്റെ സ്വന്തം സെറ്റപ്പ് വഴി ലഭിച്ച പരാതികൾ ഉൾപ്പെടെ 14.26 ലക്ഷം അക്കൗണ്ടുകൾക്കെതിരെയാണ് നടപടി. ജനുവരിയിൽ വാട്ട്‌സ്ആപ്പ് 1.8 ദശലക്ഷം അക്കൗണ്ടുകൾ നിരോധിച്ചിരുന്നു. സംഘർഷവും വിദ്വേഷ പ്രചാരണവും ഒഴികെയുള്ള സാങ്കേതിക കാരണങ്ങളാൽ വാട്ട്‌സ്ആപ്പ് അക്കൗണ്ടുകൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഫെബ്രുവരിയിൽ 194 പരാതികൾ ലഭിച്ചതായി വാട്ട്‌സ്ആപ്പ് അറിയിച്ചു. ഇന്ത്യയിലെ ഐടി നിയമങ്ങൾക്ക് കീഴിലുള്ള കമ്പനിയുടെ ഒമ്പതാമത്തെ പ്രതിമാസ റിപ്പോർട്ടാണ് 2022 ഫെബ്രുവരി. പ്ലാറ്റ്‌ഫോമിലെ എല്ലാ സന്ദേശങ്ങളും എൻഡ്-ടു-എൻഡ് എൻക്രിപ്റ്റ് ചെയ്തതാണെന്ന് കമ്പനി ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. 95 ശതമാനത്തിലധ

യാത്രയയപ്പ് ചടങ്ങിൽ അനിൽകുമാർ മാസ്റ്റർക്ക് പ്രോഗ്രസ്സ് ക്ലബ്ബിന്റെ സ്നേഹാദരം

യാത്രയയപ്പ് ചടങ്ങിൽ അനിൽകുമാർ മാസ്റ്റർക്ക് പ്രോഗ്രസ്സ് ക്ലബ്ബിന്റെ സ്നേഹാദരം     ആൽപറമ്പ് ജി.എം.എൽ.പി സ്കൂൾ പി. ടി. എ കമ്മിറ്റി സംഘടിപ്പിച്ച പ്രധാനധ്യാപകനായ ടി. കെ അനിൽകുമാർ മാസ്റ്റർക്കുള്ള യാത്രയയപ്പ് ചടങ്ങിൽ പ്രോഗ്രസ്സ് ക്ലബ്ബും സാന്നിധ്യമറിയിച്ചു.     കൊണ്ടോട്ടി MLA ടിവി ഇബ്രാഹിം ഉദ്ഘാടനം ചെയ്ത ചടങ്ങിൽ പ്രോഗ്രസ്സ് ക്ലബ്ബിന്റെ ഉപഹാരം ക്ലബ്‌ സ്ഥാപക നേതാവ് കെ.ടി റഫീഖിന്റെ സാന്നിധ്യത്തിൽ ക്ലബ്പ്രസിഡന്റ്‌ സി. നവാസ്, സെക്രട്ടറി സി.കെ റഷീദ്‌ എന്നിവർ ചേർന്ന് അനിൽകുമാർ മാസ്റ്റർക്ക് കൈമാറി.          ജില്ലാ പഞ്ചായത്ത്‌ മെമ്പർ പി.കെ.സി അബ്ദുറഹ്മാൻ, പുളിക്കൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.കെ മുഹമ്മദ്‌ മാസ്റ്റർ , പന്ത്രണ്ടാം വാർഡ് മെമ്പർ കെ.ടി സുഹറ, നാലാം വാർഡ് മെമ്പർ കെ.ഇ സിറാജ് , അഷ്‌റഫ്‌ കള്ളാടിയിൽ, വി.ടി ഗഫൂർ തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

നാളെയും ഇന്ധനവിലയിൽ വർധനവ്

 നാളെയും ഇന്ധനവിലയിൽ വർധനവ് തുടരും നാളെയും ഇന്ധനവിലയിൽ വർധനവ് തുടരും. നാളെ പെട്രോൾ ലിറ്ററിന് 44 പൈസയും ഡീസലിന് 42 പൈസയും വർധിക്കും. ഇതോടെ കൊച്ചിയിൽ പെട്രോളിന് 113 രൂപ 46 പൈസയായും ഡീസലിന് 100 രൂപ 4 പൈസയായും ഉയരും. മാർച്ച് 22ന് ശേഷം ഇത് പത്താം തവണയാണ് ഇന്ധനവിലയിൽ വർധന. കഴിഞ്ഞ 11 ദിവസത്തിനിടെ പെട്രോളിന് 9 രൂപ 16 പൈസയും ഡീസലിന് 8 രൂപ 88 പൈസയുമാണ് കൂടിയത്.

Samsung Galaxy M33 5G ഇന്ത്യൻ വിപണിയിൽ; 18,999 രൂപ വിലയുള്ള സാംസങ്

Samsung Galaxy M33 5G ഇന്ത്യൻ വിപണിയിൽ;  18,999 രൂപ വിലയുള്ള സാംസങ്  ടുവിൽ M33 5G സ്മാർട്ട്‌ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചു.  ഗാലക്‌സി എം സീരീസിലെ സാംസങ്ങിന്റെ ഏറ്റവും പുതിയ സ്‌മാർട്ട്‌ഫോണാണിത്.  M33 5G മിഡ് റേഞ്ച് ഫോൺ വാങ്ങുന്നവരെ ലക്ഷ്യം വച്ചുള്ളതാണ്.  കമ്പനിയുടെ സ്വന്തം 5Nm ഒക്ടാ കോർ എക്‌സിനോസ് പ്രോസസറാണ് M33 5G ന് കരുത്ത് പകരുന്നത്, 8GB വരെ റാമും 128GB സ്റ്റോറേജുമുണ്ട്.  സ്മാർട്ട്ഫോണിന്റെ പിൻഭാഗത്ത് ക്വാഡ് ക്യാമറ സജ്ജീകരണവും 25W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 6000mAh ബാറ്ററിയും ഉണ്ട്.   Samsung Galaxy M33 5G യുടെ സവിശേഷതകൾ  Samsung Galaxy M33 5G-ന് 6.6 ഇഞ്ച് ഫുൾ HD + ഇൻഫിനിറ്റി-വി ഡിസ്‌പ്ലേയുണ്ട്.  ഫോണിന്റെ പുതുക്കൽ നിരക്ക് 120 Hz ആണ്.  ഗൊറില്ല ഗ്ലാസ് 5 ആണ് ഗ്ലാസ് പരിരക്ഷിച്ചിരിക്കുന്നത്. പേരിടാത്ത ഒക്ടാകോർ 5Nm എക്‌സിനോസ് പ്രോസസറാണ് സ്മാർട്ട്‌ഫോണിന് കരുത്ത് പകരുന്നത്.  8 ജിബി വരെ റാമും 128 ജിബി സ്റ്റോറേജും ജോടിയാക്കിയിരിക്കുന്നു.  ഇൻബിൽറ്റ് സ്റ്റോറേജിനൊപ്പം സ്മാർട്ട്‌ഫോണിന്റെ റാം 8 ജിബിയിൽ നിന്ന് 16 ജിബിയായി വികസിപ്പിക്കുന്ന റാം പ്ലസ് ഗാലക്‌സി എം 33 ന്റെ സവിശേഷതയാണ്. 

34 വർഷത്തെ സേവനത്തിന് ശേഷം സർവ്വീസിൽ നിന്ന് വിരമിച്ചു.

സർവിസിൽ നിന്നും വിരമിച്ചു.                           ചീക്കോട്: ചീക്കോട് കെ.കെ.എം ഹയർ സെക്കണ്ടറി സ്കൂൾ അറബിക് അധ്യാപകനായ അബ്ദുൽ ഹമീദ് മാസ്റ്റർ, 34 വർഷത്തെ വിശിഷ്ട സേവനത്തിന് ശേഷം സർവ്വീസിൽ നിന്ന് വിരമിച്ചു. കെ.കെ.എം ഹൈസ്കൂളിൽ നിന്ന് ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തീകരിച്ച് വാഴക്കാട് ദാറുൽ ഉലൂം അറബി ക്കോളേജിൽ നിന്ന് അഫ്സലുൽ ഉലമ പൂർത്തിയാക്കി (1981- 86) കോഴിക്കോട് TT I യിൽ നിന്നും ട്രൈനിംഗ്‌ പൂർത്തിയാക്കി മാതൃവിദ്യാലയത്തിൽ തന്നെ അധ്യാപകനായി ചേർന്നു. 1999ൽ അലിഗർ മുസ്ലിം യൂനിവേഴ്സിറ്റിയിൽ നിന്നും അറബിക്കിൽ ബിരുദാനനന്തര ബിരുദമെടുത്തു (MA) വിളയിൽ പറപ്പൂര് പാറചേനേ പുറത്ത് മുഹമ്മദ് കുട്ടിയുടെ 6 മക്കളിൽ രണ്ടാമനായ ഇദ്ധേഹം 2005 മുതൽ വിരമിക്കുന്നത് വരെ ജില്ലാ റിസോഴ്സ് പേഴ്സണായി സേവനം ചെയ്തു വരുന്നു. "ഹമീദ് പറപ്പൂര്" എന്ന തൂലിക നാമത്തിൽ ധാരാളം കവിതകളും ഗാനങ്ങളും മലയാളത്തിലും അറബിയിലും എഴുതിയിട്ടുണ്ട്. കേരള മാപ്പിള കലാ അക്കാദമി എടവണ്ണപ്പാറ ചാപ്റ്ററിൻ്റെ ഈ വർഷത്തെ മർഹൂം അബൂ നിഹാദ് സ്മാരക *ഇശൽരത്ന* പുരസ്കാരം, *ഇശൽ മാനസം ഗാന രചയിതാവിനുള്ള പുരസ്കാരം* എന്നിവ ലഭിച്ചിട്ടുണ്ട് ലഭിച്ചിട്ടുണ്

റഷ്യൻ വെടിവെപ്പിൽ ഉക്രേനിയൻ ഫോട്ടോ ജേർണലിസ്റ്റ് കൊല്ലപ്പെട്ടു

റഷ്യൻ വെടിവെപ്പിൽ ഉക്രേനിയൻ ഫോട്ടോ ജേർണലിസ്റ്റ് കൊല്ലപ്പെട്ടു   റഷ്യൻ വെടിവെപ്പിൽ ഉക്രേനിയൻ ഫോട്ടോ ജേർണലിസ്റ്റ് കൊല്ലപ്പെട്ടു   അന്താരാഷ്ട്ര വാർത്താ ഏജൻസികളായ റോയിട്ടേഴ്സിന്റെയും ബിബിസിയുടെയും ഫോട്ടോ ജേണലിസ്റ്റായ മാക്സ് ലെവിൻ കിയെവ് ആക്രമണത്തിൽ കൊല്ലപ്പെട്ടു.   തലസ്ഥാനത്തിന് വടക്ക് വൈഷ്‌ഗൊറോഡ് ജില്ലയിൽ സംഘർഷം ചിത്രീകരിക്കുന്നതിനിടെയാണ് വെടിവയ്പുണ്ടായതെന്ന് ഉക്രേനിയൻ അറ്റോർണി ജനറൽ ഓഫീസ് ഇന്നലെ സ്ഥിരീകരിച്ചു. ശരീരത്തിൽ രണ്ട് വെടിയേറ്റ പാടുകളുണ്ട്.   ഉക്രൈനിൽ റഷ്യൻ അധിനിവേശം തുടരുന്ന പശ്ചാത്തലത്തിൽ ഫ്രാൻസിസ് മാർപാപ്പ യുക്രൈൻ സന്ദർശിച്ചേക്കുമെന്ന് സൂചനയുണ്ട്. യുക്രൈൻ സന്ദർശനത്തിനിടെ മാർപാപ്പയുടെ മാൾട്ടാ സന്ദർശനവും സജീവമായി പരിഗണിക്കുന്നതായാണ് റിപ്പോർട്ട്. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

ഇന്ധനവില വർധന തുടരുന്നു

 ഇന്ധനവില വർധന തുടരുന്നു ഇന്നും രാജ്യത്ത് ഇന്ധനവില വർധിച്ചു. പെട്രോളിന് ലിറ്ററിന് 87 പൈസയും ഡീസലിന് 85 പൈസയുമാണ് ഇന്ന് വർധിച്ചത്. കഴിഞ്ഞ 11 ദിവസത്തിനിടെ പെട്രോളിന് 8 രൂപ 72 പൈസയും ഡീസലിന് 8 രൂപ 43 പൈസയുമാണ് കൂടിയത്. കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 112.89 രൂപയും ഡീസലിന് 99.86 രൂപയുമാണ് ഇന്നത്തെ വില. തിരുവനന്തപുരത്ത് പെട്രോൾ വില 115 കടന്നു. യുപി, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ എന്നിവിടങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നവംബർ 4 മുതൽ വർധന നിർത്തിവച്ചു. തിരഞ്ഞെടുപ്പ് കഴിയുന്നതോടെ ഇന്ധനവില ഉയരുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഒറ്റയടിക്ക് വില കൂട്ടുന്നതിനു പകരം പതിയെ പതിയെ വില കൂട്ടുകയാണ് കമ്പനികൾ. തെരഞ്ഞെടുപ്പിന് മുമ്പ് ഇന്ധന വിലയിൽ അവസാന മാറ്റം വരുത്തുന്നതിന് മുമ്പ് ക്രൂഡ് ഓയിൽ വില ബാരലിന് 82 ഡോളറിനടുത്തായിരുന്നു.

മണ്ണെണ്ണ വില കുത്തനെ ഉയർന്നു; ലിറ്ററിന് 81

 മണ്ണെണ്ണ വില കുത്തനെ ഉയർന്നു; ലിറ്ററിന് 81 സംസ്ഥാനത്ത് റേഷൻ മണ്ണെണ്ണ വില കൂടും. ലിറ്ററിന് 22 രൂപയാകും വർധന. മണ്ണെണ്ണ ലിറ്ററിന് 81 രൂപയാകും. നിലവിലെ വില 59 രൂപയാണ്.അതേസമയം, സംസ്ഥാന സർക്കാരിനെ അറിയിച്ചിട്ടില്ലെന്ന് ഭക്ഷ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. റേഷൻ വിതരണത്തിനായി എണ്ണക്കമ്പനികൾ മണ്ണെണ്ണ ഡീലേഴ്‌സ് അസോസിയേഷന് നൽകിയ വിലയാണ് വർധിക്കാൻ കാരണം. വിലക്കയറ്റം മത്സ്യമേഖലയെയും സാരമായി ബാധിക്കും. മറ്റ് നികുതികൾ ഒഴികെ ലിറ്ററിന് 70 രൂപ കഴിഞ്ഞ ഫെബ്രുവരിയിൽ മണ്ണെണ്ണ വില ലിറ്ററിന് എട്ട് രൂപ വർധിപ്പിച്ചിരുന്നു. എന്നാൽ, സംസ്ഥാനം നേരത്തെ മണ്ണെണ്ണ സംഭരിച്ചിരുന്നതിനാൽ ഗുണഭോക്താക്കളിൽ നിന്ന് വർധിപ്പിച്ച വില ഈടാക്കിയിരുന്നില്ല. കഴിഞ്ഞ ഒരു വർഷത്തിനിടെ മണ്ണെണ്ണയുടെ വില ഘട്ടം ഘട്ടമായി ഇരട്ടിയായി.

കരിപ്പൂരിൽ വലിയ വിമാനങ്ങൾ ഇറക്കാൻ സർക്കാർ ഭൂമി ഏറ്റെടുക്കൽ തുടങ്ങി

കരിപ്പൂരിൽ വലിയ വിമാനങ്ങൾ ഇറക്കാൻ സർക്കാർ ഭൂമി ഏറ്റെടുക്കൽ തുടങ്ങി   കരിപ്പൂരിൽ വലിയ വിമാനങ്ങൾ ഇറക്കാനുള്ള ശ്രമം സംസ്ഥാന സർക്കാർ ഊർജിതമാക്കി.  സ്ഥലമെടുപ്പ് വേഗത്തിലാക്കാൻ മന്ത്രി വി അബ്ദുറഹിമാന് നിർദേശം നൽകി.  നടപടികൾ വേഗത്തിലാക്കാൻ മന്ത്രി വി അബ്ദുറഹിമാൻ തിങ്കളാഴ്ച മലപ്പുറത്ത് അടിയന്തര യോഗം വിളിച്ചു.  റൺവേ വികസനത്തിന് 18 ഏക്കർ സ്ഥലം വ്യോമയാന മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു.  (കരിപ്പൂരിൽ വൻകിട പദ്ധതികൾ ആവിഷ്‌കരിക്കുന്നതിന് സർക്കാർ ഭൂമി ഏറ്റെടുക്കൽ ആരംഭിച്ചു)   ഭൂമി ഏറ്റെടുക്കുന്നതിന് 100 ഏക്കർ വേണമെന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്.  എന്നാൽ, ഇത് വേണ്ടെന്ന് കേന്ദ്രം തീരുമാനിക്കുകയും 18.5 ഏക്കറെങ്കിലും മതിയെന്ന് തീരുമാനിക്കുകയും ചെയ്തു.  ഈ ഘട്ടത്തിൽ ഭൂവുടമകൾക്ക് ന്യായമായ നഷ്ടപരിഹാരം നൽകി പ്രസ്തുത ഭൂമി ഏറ്റെടുക്കാനുള്ള നടപടികളാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത്.

സായാഹ്‌ന വാർത്തകൾ

സായാഹ്‌ന വാർത്തകൾ 2022 | ഏപ്രിൽ 02 | ശനി 1197 | മീനം 19 | രേവതി ◼️ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ. സാമ്പത്തിക പ്രതിസന്ധിയും പ്രതിഷേധ പ്രക്ഷോഭങ്ങളുംമൂലം അലങ്കോലമായ രാജ്യത്ത് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. സംശയം തോന്നുന്ന ആരെയും സൈന്യത്തിന് അറസ്റ്റ് ചെയ്യാനും തടവില്‍ പാര്‍പ്പിക്കാനും അധികാരം നല്‍കി. പ്രസിഡന്റ് ഗൊട്ടബയ രജപക്സെയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ◼️കടുത്ത സാമ്പത്തിക പ്രതിസന്ധിമൂലം സംസ്ഥാനത്തു ട്രഷറി നിയന്ത്രണം. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 20 ശതമാനം തുക നഷ്ടമായി. 319 കോടി രൂപ ലാപ്‌സായി. ബില്ലുകള്‍ സ്വീകരിക്കില്ലെന്ന് ട്രഷറി വകുപ്പ് അറിയിച്ചു. ◼️മഞ്ചേരിയില്‍ നഗരസഭാ കൗണ്‍സിലര്‍ അബ്ദുള്‍ ജലീലിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി  ഷുഹൈബ് എന്ന കൊച്ചു പിടിയിലായി. തമിഴ്നാട്ടില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കേസിലെ മറ്റ് പ്രതികളായ നെല്ലിക്കുത്ത് സ്വദേശി ഷംസീര്‍, അബ്ദുല്‍ മജീദ്  എന്നിവര്‍ നേരത്തെ പിടിയിലായിരുന്നു. ◼️കാലിത്തീറ്റയ്ക്കു വില കുത്തനെ കൂടുന്നു. ആറു മാസത്തിനിടെ കൂടിയത് 500 രൂപയിലേറെയാണ്. സര്‍ക്കാര്‍ ഇടപെടണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു. പാല്‍ വില ക

ശ്രീലങ്കൻ പ്രതിസന്ധി; ഇന്ത്യ 40,000 ടൺ ഡീസൽ വിതരണം ചെയ്യുന്നു

ശ്രീലങ്കൻ പ്രതിസന്ധി; ഇന്ത്യ 40,000 ടൺ ഡീസൽ വിതരണം ചെയ്യുന്നു ഇന്ത്യൻ സഹായം ശ്രീലങ്കയ്ക്ക് കൈമാറിയെന്ന് റിപ്പോർട്ട് ഇന്ത്യ വാഗ്ദാനം ചെയ്ത 40,000 ടൺ ഡീസൽ ശ്രീലങ്കയിൽ എത്തിയിട്ടുണ്ട്. ശ്രീലങ്കയിലുടനീളമുള്ള നൂറുകണക്കിന് പമ്പുകളിൽ വൈകുന്നേരം ഇന്ധന വിതരണം പുനരാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വിവിധ പ്രതിസന്ധികൾ നേരിടുന്ന രാജ്യത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇന്ധന വിതരണം നിലച്ചിരിക്കുകയാണ്. ശ്രീലങ്കയ്ക്ക് 40,000 ടൺ അരിയും ഇന്ത്യ നൽകും. അതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതുവഴി ശ്രീലങ്കയിലെ പണപ്പെരുപ്പം താത്കാലികമായി നിയന്ത്രിക്കാൻ സർക്കാരിന് സാധിക്കും. കഴിഞ്ഞ മാസം ഇരുരാജ്യങ്ങളും 1 ബില്യൺ ഡോളറിന്റെ വായ്പാ കരാറിൽ ഒപ്പുവെച്ചതിന് ശേഷമുള്ള ആദ്യ ഭക്ഷ്യസഹായമാണിത്. അതിനിടെ, ജനകീയ പ്രതിഷേധം അക്രമാസക്തമായതോടെ ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധിയിൽ രോഷാകുലരായ ആളുകൾ അദ്ദേഹത്തിന്റെ വീട് ആക്രമിക്കാൻ ശ്രമിച്ചതിന് തൊട്ടുപിന്നാലെ, സുരക്ഷാ സേനയ്ക്ക് കൂടുതൽ സുരക്ഷ നൽകി ശ്രീലങ്കൻ പ്രസിഡന്റ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 1948-ൽ ബ്രി

ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു   പ്രസിഡന്റ് ഗോതഭയ രാജപക്‌സെ ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു ജനങ്ങൾ തെരുവിലിറങ്ങിയതിനെ തുടർന്ന് സർക്കാർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രസിഡന്റിന്റെ രാജിക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് നടപടി. പ്രസിഡന്റിന്റെ ഔദ്യോഗിക വസതിക്ക് മുന്നിൽ നടന്ന പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു.   സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയിൽ പ്രക്ഷോഭം ശക്തമാകുന്നു. നാളെ കൊളംബോയിലെ സ്വാതന്ത്ര്യ സമര സ്മാരകത്തിൽ നടക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി രാജ്യത്തുടനീളം പ്രതിഷേധ മാർച്ചുകൾ ആരംഭിച്ചു. സമരത്തെ നേരിടാൻ സർക്കാർ ആദ്യം നഗരത്തിൽ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും നിയമം കൈയിലെടുക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അറിയിച്ചു. ഇതിന് പിന്നാലെയാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.   സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ശ്രീലങ്ക നേരിടുന്നത്. പലരും രാജ്യം വിടാൻ ശ്രമിക്കുന്നു. 2020 മാർച്ചിൽ ആരംഭിച്ച പ്രതിസന്ധി 2021 നവംബറിൽ രൂക്ഷമായി. വിദേശനാണ്യ കരുതൽ ശേഖരത്തിന്റെ കുറവ് ശ്രീലങ്കയെ അലട്ടുന്നു. ഭക്ഷണം, ഇന്ധനം

ഫുട്‌ബോള്‍ ലോകകപ്പിന്റെ ഭാഗ്യചിഹ്നമായി 'ലഈബ്'

 ഫുട്‌ബോള്‍ ലോകകപ്പിന്റെ ഭാഗ്യചിഹ്നമായി 'ലഈബ്' ഖത്തര്‍ ഫുട്‌ബോള്‍ ലോകകപ്പ് ലോഗോ പുറത്തിറക്കി പന്ത് തട്ടിയ അറബ് ബാലന്‍ 'ലഈബ്' ഭാഗ്യചിഹ്നം. ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലാണ് ഭാഗ്യ നറുക്കെടുപ്പ് പ്രഖ്യാപിച്ചത്. 

സ്‌പെയിനും ജർമ്മനിയും ഒരു ഗ്രൂപ്പിൽ; ഫിഫ ലോകകപ്പ് ഗ്രൂപ്പുകൾ ഇങ്ങനെ

 സ്‌പെയിനും ജർമ്മനിയും ഒരു ഗ്രൂപ്പിൽ; ഫിഫ ലോകകപ്പ് ഗ്രൂപ്പുകൾ ഇങ്ങനെ ഖത്തർ ലോകകപ്പിൽ ഫുട്ബോൾ ആരാധകരുടെ ഹൃദയം കവർന്ന് സ്‌പെയിനും ജർമ്മനിയും ഒരേ ഗ്രൂപ്പിൽ.  കളിക്കളത്തിൽ പൊടിപാറുമെന്ന് ഉറപ്പ്.  ബ്രസീൽ ഗ്രൂപ്പ് ജിയിലും അർജന്റീന ഗ്രൂപ്പ് സിയിലുമാണ്. ഖത്തറിൽ നടക്കുന്ന ലോകകപ്പിലേക്കാണ് കായിക ലോകം ഉറ്റുനോക്കുന്നത്. ഇന്നലെ പുറത്തുവിട്ട ഏറ്റവും പുതിയ റാങ്കിങ്ങിന്റെ അടിസ്ഥാനത്തിൽ ലോകകപ്പിനുള്ള 32 ടീമുകളുടെ എട്ട് ഗ്രൂപ്പുകളാണ് പ്രഖ്യാപിച്ചത്. ദോഹ എക്‌സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിലാണ് പ്രഖ്യാപനം. നിലവിൽ ആതിഥേയരായ ഖത്തർ ഉൾപ്പെടെ 29 ടീമുകളാണ് ലോകകപ്പിന് യോഗ്യത നേടിയത്. ഗ്രൂപ്പുകൾ ഇപ്രകാരമാണ്: ഗ്രൂപ്പ് എ: ഖത്തർ, നെതർലൻഡ്‌സ്, നെതർലൻഡ്‌സ്, സെനഗൽ, ഇക്വഡോർ ഗ്രൂപ്പ് ബി - ഇംഗ്ലണ്ട്, യുഎസ്, ഇറാൻ ഗ്രൂപ്പ് സി: അർജന്റീന, മെക്സിക്കോ, പോളണ്ട്, സൗദി അറേബ്യ ഗ്രൂപ്പ് ഡി - ഫ്രാൻസ്, ഡെൻമാർക്ക്, ടുണീഷ്യ ഗ്രൂപ്പ് ഇ - സ്പെയിൻ, ജർമ്മനി, ജപ്പാൻ ഗ്രൂപ്പ് എഫ് - ബെൽജിയം, ക്രൊയേഷ്യ, മൊറോക്കോ ഗ്രൂപ്പ് ജി - ബ്രസീൽ, സ്വിറ്റ്സർലൻഡ്, സെർബിയ ഗ്രൂപ്പ് എച്ച് - പോർച്ചുഗൽ, ഉറുഗ്വേ, ദക്ഷിണ കൊറിയ, ഘാന നവംബർ 21നാണ് ഉദ്ഘാടന മത്സരം.60,000 പേർ

ഇന്ധന വില നാളെയും കൂടും; ഒരാഴ്ചയ്ക്കിടെ പെട്രോളിന് കൂടിയത് 7 രൂപ

ഇന്ധന വില നാളെയും കൂടും നാളെയും ഇന്ധനവിലയിൽ വർധനവ് തുടരും. പെട്രോളിന് ലിറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് കൂട്ടുന്നത്. ഇതോടെ കൊച്ചിയിൽ പെട്രോൾ വില 112.15 രൂപയും ഡീസലിന് 99.13 രൂപയുമായി. ഒരാഴ്ചയ്ക്കിടെ പെട്രോൾ വില ലിറ്ററിന് 7.85 രൂപ കൂട്ടി. ഡീസലിന് ഒരാഴ്ചയ്ക്കിടെ 7.58 രൂപയാണ് കൂടിയത്. അതിനിടെ, ഉക്രൈൻ റഷ്യയുടെ അധിനിവേശത്തിന്റെ ഭാഗമാണ് ഇന്ധനവില വർധനയെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി നേരത്തെ പറഞ്ഞിരുന്നു. റഷ്യ-യുക്രെയ്ൻ യുദ്ധം മൂലം രാജ്യാന്തര വിപണിയിൽ എണ്ണവില ഉയരുന്നത് കേന്ദ്രസർക്കാരിന് നിയന്ത്രണാതീതമാണെന്നും അദ്ദേഹം പറഞ്ഞു. ‘ഇന്ത്യയിൽ ലഭ്യമായ എണ്ണയുടെ 80 ശതമാനവും ഇറക്കുമതി ചെയ്യുന്നതാണ്. 2004 മുതൽ ഇന്ത്യയെ സ്വയംപര്യാപ്തമാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. രാജ്യം സ്വന്തമായി ഇന്ധനം ഉത്പാദിപ്പിക്കേണ്ടതുണ്ട്. 40,000 കോടിയുടെ എത്തനോൾ, മെഥനോൾ, ബയോഇഥനോൾ ഉൽപ്പാദന സമ്പദ്‌വ്യവസ്ഥ ഇന്ത്യ ഉടൻ കൈവരിക്കും. ഇത് പെട്രോളിയം ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കും. ഇന്ത്യയിലെ മുൻനിര കാർ, ഇരുചക്രവാഹന നിർമ്മാതാവ് ഫ്ലെക്സ്-ഫ്യുവൽ എഞ്ചിനുകളുള്ള വാഹനങ്ങൾ നിർമ്മിക്കാൻ നോക്കുന്നു, അത് വരും മാസങ്ങളിൽ അവതരിപ